IndiaLatest

നടന്‍ തീപ്പെട്ടി ഗണേശന്‍ അന്തരിച്ചു

“Manju”

ശ്രീജ.എസ്‌

ചെന്നൈ: തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്‍ (കാര്‍ത്തിക്) അന്തരിച്ചു. രോഗബാധിതനായി മധുരൈ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു നടന്റെ അന്ത്യം. സംവിധായകന്‍ സീനു രാമസ്വാമിയാണ് മരണവാര്‍ത്ത പങ്കുവച്ചത്. ഹൃദയാഘാതം മൂലം മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
“എന്‍റെ ചിത്രങ്ങളില്‍ അഭിനയിച്ച തീപ്പെട്ടി ഗണേശന്‍ എന്ന കാര്‍ത്തിക്കിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദരാഞ്ജലികള്‍ ഗണേശാ”, സീനു രാമസാമി ട്വീറ്റ് ചെയ്‍തു.

സീനു രാമസ്വാമി സംവിധാനം ചെയ്ത കണ്ണേ കലമാനേയിലാണ് ​ഗണേശന്‍ അവസാനമായി അഭിനയിച്ചത്. നീര്‍പ്പറവൈ, കോലമാവ് കോകില, ബില്ല 2, തേന്‍മേര്‍ക്കു പരുവക്കാട്ര്, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ പങ്കുവെച്ചു . മലയാള ചിത്രം ഉസ്‍താദ് ഹോട്ടലിലും വേഷമിട്ടിട്ടുണ്ട് .

ലോക്ക്ഡൗണ്‍ സമയത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായ കാര്‍ത്തി തന്റെ സാഹചര്യങ്ങള്‍ വിവരിച്ച്‌ കൊണ്ട് ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഗണേശന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Related Articles

Back to top button