InternationalLatest

ഓടുന്ന ട്രെയിനിന്റെ അടിയിലേക്ക് യുവതി ബോധംകെട്ടു വീണു

“Manju”

ബ്യൂണസ് ഐറിസ് (അര്‍ജന്റീന) : ഓടുന്ന ട്രെയിനിന്റെ അടിയിലേക്ക് ബോധംകെട്ടു വീണ യുവതി രക്ഷപ്പെട്ടു. അര്‍ജന്റീനന്‍ ന​ഗരമായ ബ്യൂണസ് ഐറിസിലാണ് പേടിപ്പെടുത്തുന്ന സംഭവം നടന്നത്. സ്റ്റേഷനില്‍ എത്തിക്കൊണ്ടിരിക്കുന്ന ട്രെയിനിന് അടിയിലേക്ക് ട്രെയിന്‍ കാത്തുനിന്ന യുവതി ബോധരഹിതയായി വീഴുകയായിരുന്നു. ഉടന്‍ ട്രെയിന്‍ നിര്‍ത്തി. യാത്രക്കാരും റെയില്‍വേ സ്റ്റേഷനിലുള്ളവരും യുവതിയെ പുറത്തെടുത്തു. നിസാര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യത്തിന്റെ പതിഞ്ഞത്. കാന്‍ഡല എന്ന സ്ത്രീയാണ് അപകടത്തില്‍പ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച്‌ 29നായിരുന്നു സംഭവം.


“ഞാന്‍ ഇപ്പോഴും എങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് എനിക്കറിയില്ല. എല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്. ഇത് പുനര്‍ജന്മമാണ്. -കാന്‍ഡല പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പെട്ടെന്ന് രക്തസമ്മര്‍ദ്ദം കുറയുകയും ബോധരഹിതനാകുകയും ചെയ്തു. എന്റെ മുന്നിലിരിക്കുന്ന വ്യക്തിയെ അറിയിക്കാന്‍ ശ്രമിച്ചു. പിന്നീട് ഒന്നും ഓര്‍മ്മയില്ല. ഞാന്‍ ട്രെയിനില്‍ ഇടിച്ചത് പോലും ഓര്‍മയില്ല- കാന്‍ഡല പറഞ്ഞു.

Related Articles

Back to top button