KeralaLatest

വര്‍ണ്ണവിസ്മയങ്ങളുടെ “സിംഫണി ഓഫ് കളേർസ് “

“Manju”

തിരുവനന്തപുരം : ദി വൺ ഇന്ത്യൻ ആർട്ട്‌ എന്ന ചിത്രകാരന്മാരുടെ കൂട്ടായ്മയുടെ സിംഫണി ഓഫ് കളേർസ് എന്നപേരിലുള്ള ചിത്രപ്രദർശനം ശ്രദ്ധ നേടുന്നു. പ്രിൻസ് ആദിത്യ വർമ്മ 12/08/2023 വൈകുന്നേരം 4 മണിക്ക് മ്യൂസിയം കെ. സി. എസ്. പണിക്കർ ആർട്ട്‌ ഗാലറിയിൽ ദ്ഘാടന കർമം നിർവഹിച്ചു. ദി വൺ ഇന്ത്യൻ ആർട്ടിന്റെ 20 ചിത്രകാരുടെ അൻപതോളംചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.‌ 15-ാംയതി വരെ പ്രദർശനം ഉണ്ടായിരിക്കും. ഇന്ത്യയുടെവിവിധ ഭാഗങ്ങളിൽ നിന്നുള്ള കഴിവുറ്റ ചിത്രകാരുടെ വ്യത്യസ്ത ശൈലികളിലുള്ള മികച്ച ചിത്രങ്ങൾപ്രദർശനത്തിനുണ്ട്. ജോർജ് ഫെർണാണ്ടസ്, ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്, ആദർശ് ശ്രീലകം എന്നിവർ ചടങ്ങിൽ സംസാരിച്ചു . പ്രവേശനം സൗജന്യം.

Related Articles

Back to top button