KeralaLatest

പകർച്ചവ്യാധി; യാത്രാ നിയന്ത്രണം പ്രഖ്യാപിച്ച് സൗദി

“Manju”

Saudi Travel Ban Update,പകർച്ചവ്യാധികൾ പടരുന്നു: ഇന്ത്യയടക്കം 25  രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ച് സൗദി - travel restriction  to 25 countries saudi ...

സൗദി: പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും യാത്രാനിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് പബ്ലിക് ഹെൽത്ത് അതോറിറ്റി യാത്രാനിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം യാത്ര ചെയ്താൽ മതിയെന്നാണ് നിർദേശം. യാത്ര ചെയ്യേണ്ടി വന്നാൽ അവിടങ്ങളിൽ തങ്ങുന്നതെിൻറ ദൈർഘ്യം കുറയ്ക്കാനും നിർദേശമുണ്ട്.

മഞ്ഞ കാറ്റഗറിയിൽ പെടുത്തിയ തായ്ല‌ൻഡ്, എൽസാൽവഡോർ, ഹോണ്ടുറാസ്, നേപ്പാൾ, മൊസാംബിക്, സൗത്ത് സുഡാൻ, സിറിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോൺ, ഇന്ത്യ, എത്യോപ്യ, നൈജീരിയ, പാകിസ്ത‌ാൻ, ഫിലിപ്പീൻസ്, ഘാന, ഗ്വാട്ടിമല, ചാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ത‌ാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും ചുവപ്പ് കാറ്റഗറിയിൽ പെടുത്തിയ സിംബാബ്‌വെയിലേക്കുമാണ് യാത്രക്ക് നിയന്ത്രണം വേണമെന്ന് നിർദേശമുള്ളത്. കോളറ, ഡെങ്കിപ്പനി, നിപ്പ വൈറസ്, അഞ്ചാംപനി, മഞ്ഞപ്പനി, കുരങ്ങുപനി, കുള്ളൻ പനി എന്നിവയാണ് മഞ്ഞ കാറ്റഗറിയായി പരാമർശിച്ചിരിക്കുന്ന രാജ്യങ്ങളിൽ നിലവിൽ പടരുന്ന രോഗങ്ങൾ. പോളിയോ, മലേറിയ, കൊവിഡ് എന്നിവ ഈ രാജ്യങ്ങളിൽ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു. ജാപ്പനീസ് എൻസെഫലൈറ്റിസ്, മലേറിയ, സിക്ക പനി, ലീഷ്‌മാനിയാസിസ്, കോളറ, ഡെങ്കിപ്പനി എന്നിവ പടർന്നുപിടിച്ചത് കൊണ്ടാണ് സിംബാബ്വെയെ ചുവപ്പ് കാറ്റഗറിയിൽ പെടുത്തിയത്.

അത്യാവശ്യമായി ഈ രാജ്യങ്ങളിൽ പോകുന്നവർ കൃത്യമായ മുൻകരുതലുകൾ എടുക്കാൻ അതോറിറ്റി നിർദേശിച്ചു. രോഗബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക, രോഗബാധിതനായ വ്യക്തിയെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കുക, രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിൽ സ്‌പർശിക്കരുത്, ഭക്ഷണ പാത്രങ്ങൾ പങ്കിടരുത്, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം, താമസത്തിൻറ ദൈർഘ്യം കുറക്കണം, ഇടകലർന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുക, പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ നടപടികൾ പാലിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

Related Articles

Back to top button