IndiaLatest

സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ: ടിക്കറ്റ് വില്‍പ്പനയില്‍‍ കോടികളുടെ തിരിമറി

“Manju”

ശ്രീജ.എസ്

ഗുജറാത്ത്‌ :ഗുജറാത്തിലെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ എകതാപ്രതിമ സന്ദര്‍ശനത്തിനുള്ള ടിക്കറ്റ് വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയ 5 പേര്‍ക്ക് എതിരെ കേസ്. വില്‍പ്പനയില്‍ നിന്നുള്ള പണത്തില്‍ 5.24 കോടിയുടെ തിരിമറി നടത്തിയതിന് പണം കൈകാര്യം ചെയ്യുന്ന ഏജന്‍സിയിലെ ചില ജീവനക്കാര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗുജറാത്ത് പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നവംബര്‍ 2018 മുതല്‍ മാര്‍ച്ച്‌ 2020 വരെയുള്ള ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഇവര്‍ ബാങ്കില്‍ അടച്ചിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ബാങ്കില്‍ എത്തിക്കാന്‍ ഒരു ഏജന്‍‍സിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ നര്‍മ്മദയിലെ കേവഡിയയില്‍ നിന്നും പണം സ്വീകരിച്ച്‌ തൊട്ടടുത്ത ദിവസം ബാങ്കില്‍ നിക്ഷേപിക്കും. എന്നാല്‍ ചില ഏജന്‍സി ജീവനക്കാര്‍ ഇത്തരത്തില്‍ പണം നിക്ഷേപിക്കാതെ 5,24,77,375 രൂപ തിരിമറി നടത്തിയതായി പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നു പോലീസ് വ്യക്തമാക്കി

Related Articles

Back to top button