KeralaLatest

കാര്‍ ഓടിക്കുന്നതിനിടെ കുഴഞ്ഞ് വീണ് അധ്യാപിക മരിച്ചു

“Manju”

പത്തനംതിട്ട: കാര്‍ ഓടിച്ച്‌ പോകുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു. ജില്ലാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പെരുനാട് മഠത്തുംമൂഴി അഞ്ചടിയില്‍ പരേതനായ സുനിലിന്റെ ഭാര്യ റാന്നി പെരുനാട് ഹൈസ്കൂള്‍ പ്രധാനാധ്യാപിക എസ് ലേഖയാണ് (53) മരിച്ചത്.

ഇന്നലെ രാവിലെ 10ന് മഠത്തുംമൂഴി കൊച്ചുപാലം ജം​ഗ്ഷന് സമീപമാണ് സംഭവം. ഇവര്‍ കാര്‍ ഓടിച്ച്‌ പോകുന്നതിനിടെ ബോധം നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍, ഉടന്‍ തന്നെ ലേഖയെ ചില്ലുപൊട്ടിച്ച്‌ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

Related Articles

Back to top button