IndiaLatest

‘സോളാര്‍ പ്രവര്‍ത്തനത്തില്‍ തേപ്പ് വണ്ടി’യുമായി എട്ടാം ക്ലാസുകാരി

“Manju”

ശ്രീജ.എസ്

ചെന്നൈ: എട്ടാം ക്ലാസ് വിദ്യാര്‍ഥിയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശിനിയായ വിനിഷ ഉമാശങ്കര്‍ എന്ന കുട്ടിയാണ് ഇസ്തിരിയിടുന്നതിനായി നൂതന ആശയം ആവിഷ്കരിച്ച്‌ സ്വീഡന്‍ ചില്‍ഡ്രന്‍സ് ക്ലൈമറ്റ് ഫൗണ്ടേഷന്റെ പുരസ്കാരം സ്വന്തമാക്കിയത്. സോളാര്‍ എനര്‍ജിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ‘മൊബൈല്‍ തേപ്പ് വണ്ടി’യാണ് വിനിഷ ഡിസൈന്‍ ചെയ്തത്. വിദ്യാര്‍ഥിയുടെ ഈ വ്യത്യസ്ത കണ്ടുപിടിത്തം എല്ലാവരെയും അമ്പരപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.

സോളാര്‍ പാനലിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റീം അയണ്‍ ബോക്സാണ് വിനിഷയുടെ തേപ്പ് വണ്ടിയിലുള്ളത്. സൂര്യപ്രകാശം ലഭ്യമല്ലെങ്കില്‍ ബാറ്ററി, വൈദ്യുതി അല്ലെങ്കില്‍ ഡീസല്‍ ജനറേറ്ററുകളുടെ സഹായത്തോടെ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഇസ്തിരി വണ്ടികളില്‍ പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്ന കല്‍ക്കരിയുടെ ഉപയോഗം ഇല്ലാതാക്കാമെന്നാതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. അന്താരാഷ്ട്ര പുരസ്കാരം നേടിയ വിനിഷയെ അഭിനന്ദിച്ച്‌ വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കര്‍.

Related Articles

Back to top button