KeralaLatest

ഓട്ടോകളുടെ അനധികൃത പാര്‍ക്കിംഗ് അനുവദിക്കില്ല; ഹൈക്കോടതി

“Manju”

കൊച്ചി: ഓട്ടോറിക്ഷകളുടെ അനധികൃത പാര്‍ക്കിംഗ് അനുവദിക്കില്ലെന്ന് കേരള ഹൈക്കോടതി. പൊതു നിരത്തുകളില്‍ ഇത്തരത്തില്‍ അനധികൃത പാര്‍ക്കിംഗ് ദീര്‍ഘനാളായി തുടര്‍ന്നു വരുന്നു. ഇത് നിര്‍ത്തലാക്കുവാനാണ് കോടതി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.’കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഉടമകള്‍ അനധികൃത പാര്‍ക്കിംഗ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. പാര്‍ക്ക് ചെയ്യാന്‍ മറ്റ് ഇടങ്ങളില്ല എന്ന വാദം ഉന്നയിച്ച്‌ അവര്‍ ഇത്രയും നാള്‍ അനധികൃത പാര്‍ക്കിംഗ് നടത്തി. എന്നാല്‍ ഇനിമുതല്‍ ഇത് അനുവദിക്കില്ല’ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പ്രസ്താവനയില്‍ പറഞ്ഞു.

കോട്ടയം എരുമേലിയിലുള്ള കടയുടമയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി വിധി പറഞ്ഞത്. ഓട്ടോറിക്ഷകള്‍ അനധികൃതമായി ഇയാളുടെ കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ കടയിലേയ്‌ക്ക് വരുന്ന ആളുകള്‍ക്ക് അവരുടെ സ്വന്തം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെയായി. ഇതിനെ തുടര്‍ന്നാണ് കടയുടമ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കഴിഞ്ഞ 30 വര്‍ഷമായി ഓട്ടോ പാര്‍ക്ക് ചെയ്യുന്നത് ഇതേ സ്ഥലത്താണെന്ന് ഓട്ടോ ഉടമകള്‍ കോടതിയെ അറിയിച്ചു. ഇരു കക്ഷികളുടെ വാദം കേട്ട കോടതി അനധികൃത പാര്‍ക്കിംഗ് നിര്‍ത്താനും അനുവദിനീയമായ സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യാനും ഓട്ടോ ഉടമകളോട് നിര്‍ദ്ദേശിച്ചു. കടകളുടെ മുന്നിലുള്ള പാര്‍ക്കിംഗ് ഒഴിവാക്കി ഇതിനായി നിശ്ചിത സ്ഥലം അനുവദിക്കാന്‍ എരുമേലി ഗ്രാമ പഞ്ചായത്തിനോട് കോടതി അവശ്യപ്പെട്ടു. ഇത്തരത്തില്‍ അനധികൃത പാര്‍ക്കിംഗ് തടയാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Related Articles

Back to top button