KeralaLatest

79ാം വ​യ​സ്സി​ല്‍ പ്ല​സ് ടു ​പ​രീ​ക്ഷ ജ​യി​ച്ചു ജോ​ര്‍ജ്

“Manju”

മാ​ള: 79ാം വ​യ​സ്സി​ല്‍ പ്ല​സ് ടു ​പ​രീ​ക്ഷ ജ​യി​ച്ചു മാ​ള കാ​വ​നാ​ട് എ​ടാ​ട്ടു​കാ​ര​ന്‍ ജോ​ര്‍ജ്. 2018-19ല്‍ ​എ​ഴു​തി​യെ​ങ്കി​ലും ര​ണ്ട് വി​ഷ​യ​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. പ്ര​തീ​ക്ഷ കൈ​വി​ടാ​തെ ശ്ര​മം തു​ട​രു​ക​യാ​യി​രു​ന്നു. മാ​ള പ​ഞ്ചാ​യ​ത്തി​ലെ കോ​ഓ​ഡി​നേ​റ്റ​ര്‍ ചി​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രീ​ക്ഷ പ​ഠ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. മേ​ല​ഡൂ​ര്‍ ഗ​വ. സ​മി​തി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം.

ഒ​രു എ, ​ര​ണ്ട് ബി, ​ര​ണ്ട് സി ​പ്ല​സ്, ഒ​രു സി ​എ​ന്നി​ങ്ങ​നെ മാ​ര്‍ക്ക് നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. പ​ഠി​ക്കാ​ന്‍ താ​ല്‍പ​ര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഏ​ഴാം ക്ലാ​സ് ക​ഴി​ഞ്ഞ​തോ​ടെ പ​ഠ​നം നി​ര്‍ത്താ​നാ​ണ് പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പിന്നീട് പ​ല​രു​ടെ​യും ഇ​ട​പെ​ട​ലി​ലൂ​ടെ പ​ഠ​നം തു​ട​ര്‍ന്നു. പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ച്ചു​കൊ​ണ്ടി​രിക്കെ പ​രീ​ക്ഷ​ക്ക് ര​ണ്ട് മാ​സ​മു​ള്ള​പ്പോ​ള്‍ പ​ഠ​നം നി​ര്‍ത്തി . പി​ന്നീ​ട് കു​രു​വി​ല​ശ്ശേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ജോ​ലി​ക്ക് പോ​യി. പ്യൂ​ണ്‍ ത​സ്തി​ക​യി​ലാ​യി​രു​ന്നു ജോലി . ഇ​വി​ടെ നി​ന്നും പി​രി​ഞ്ഞ​തോ​ടെ​യാ​ണ് പ​ഠ​ന​മോ​ഹം വീ​ണ്ടു​മു​ദി​ച്ച​ത്.

Related Articles

Back to top button