AlappuzhaKeralaLatest

മോണ്‍സന്റെ പക്കല്‍ കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും

“Manju”

ആലപ്പുഴ: ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും മോണ്‍സന്റെ പക്കല്‍ . കരീനയുടെ 2007 മോഡല്‍ കാറാണ് മോന്‍സന്‍ കൈവശം വച്ചിരുന്നത്. MH 02 AY 4593 എന്ന വാഹനമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്.

ഇത് കരീന കപൂറിന്റെ പേരില്‍ മുംബൈ ബാന്ദ്ര വെസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ്. എങ്ങനെയാണ് മോന്‍സന്റെ പക്കല്‍ ഈ വാഹനം എത്തിയതെന്ന് അവ്യക്തമാണ്.

വാഹനങ്ങളുടെ രജിസ്‌ട്രേഷനിലും മോന്‍സന്‍ വലിയ ക്രമക്കേടുകള്‍ നടത്തിയിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.പോര്‍ഷെ ബോക്സ്റ്റര്‍ എന്ന കാര്‍ ഒരു വര്‍ഷമായി ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ വളപ്പിലാണുള്ളത്.

ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിന്റെ ഭാഗമായാണ് പോലീസ് ഈ വാഹനം പിടിച്ചെടുത്തത്. കാറിന്റെ രേഖകള്‍ മോന്‍സന്‍ ഹാജരാക്കിയിട്ടില്ല എന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button