KeralaLatest

ലോക വയോജന ദിനം, 104 കാരിയെ ആദരിച്ചു.

“Manju”

കോട്ടയം: ഇന്ന് ലോക വയോജനദിനം. ലോകമാസകലമുള്ള വയോജനങ്ങളെ ഓര്‍ക്കുവാന്‍ അവര്‍ക്കുവേണ്ടി ഒരു ദിവസം. വയോജനങ്ങള്‍ക്കും സമൂഹത്തില്‍ അവരുടേതായ ഇടമുണ്ട്. ഇന്നത്തെ വയോജകര്‍ ഇന്നലത്തെ യുവാക്കളും, കൗമാരക്കാരുമായിരുന്നുവെന്ന് ലോകം ഓര്‍ക്കണം. ഇന്നത്തെ യുജനതയും നാളത്തെ വയോജകരാണ്.
ലോക വയോജന ദിനത്തോട് അനുബന്ധിച്ചു 104 വയസുള്ള ഇലവുങ്കല്‍ മറിയം മാത്യു വിനെ ആദരിച്ചു. വാര്‍ഡ് മെമ്ബര്‍ തങ്കച്ചന്‍ കെ എം ന്റെ അധ്യക്ഷതയില്‍ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫന്‍ പൊന്നാട അണിയിക്കുകയും സമ്മാനം കൈമാറുകയും ചെയ്തു. പുല്‍പ്പാറ അംഗന്‍വടി അദ്ധ്യാപിക ആന്‍സി തോമസ് സ്വാഗതം ആശംസിച്ചു. നാല് തലമുറയെ കാണാന്‍ സാധിച്ചതിലെ സന്തോഷം അമ്മ പങ്കുവെച്ചു.
മക്കളും,കൊച്ചു മക്കളും അവരുടെ മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. മുതുമുത്തശിയുടെ കയ്യില്‍ നിന്ന് മധുരപലഹാരങ്ങള്‍ കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങി. അമ്മ മക്കള്‍ക്ക്‌ നല്‍കിയ സ്നേഹത്തിന്റെയും കരുതലിന്റെയും ഏറ്റെടുത്ത ത്യാഗങ്ങളുടെയും പ്രത്യുത്തരമാണ് മക്കള്‍ നല്‍കുന്ന സ്നേഹം എന്നും നല്ല ആരോഗ്യം തുടര്‍ന്നും ഉണ്ടാകട്ടെ എന്നും പ്രസിഡന്റ്‌ ആശംസിച്ചു. അമ്മ സമൂഹത്തിനു മാതൃകയും പ്രചോദനവുമാണെന്നു തങ്കച്ചന്‍ കെ എം അഭിപ്രായപ്പെട്ടു.

Related Articles

Back to top button