IndiaLatest

ഭര്‍ത്താവിന്റെ ഓര്‍മ്മയ്‌ക്ക് ശവകുടീരം നിര്‍മ്മിച്ച്‌ ഭാര്യമാര്‍

“Manju”

അനന്ദപൂര്‍: ഭര്‍ത്താവിന് ശവകുടീരം നിര്‍മ്മിച്ച്‌ ഭാര്യമാര്‍. അനന്ദപൂര്‍ ജില്ലയില്‍ താമസിക്കുന്ന അഞ്ജിനമ്മ, യെല്ലമ്മ എന്നിവരാണ് തങ്ങളുടെ ഭര്‍ത്താവിനായി ശവകുടീരം നിര്‍മ്മിച്ചത്. ഇതിന് പുറമെ ഇരുവരും തങ്ങള്‍ക്കു വേണ്ടിയും ഓരോ ശവകുടീരങ്ങള്‍ മരണത്തിന് മുന്‍പ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. തങ്ങളുടെ മരണ ശേഷം ഭര്‍ത്താവിനെ അടക്കിയ സ്ഥലത്തുതന്നെ തയ്യാറാക്കിയ ഈ ശവകുടീരങ്ങളില്‍ തങ്ങളെയും മറവ് ചെയ്യണമെന്ന് ബന്ധുക്കളോട് ഇരുവരും ആവശ്യപ്പെട്ടിട്ടുമുണ്ട്.
രായലസീമ പ്രദേശത്തെ അനന്ദപൂര്‍ ജില്ലയുടെ ഭാഗമായ കമറുപള്ളി ഗ്രാമത്തില്‍ താമസിച്ചിരുന്ന കുറുബ രാഗേ പെഡ്ഡ കൊണ്ടയ്യ എന്ന കര്‍ഷകനും, ഭാര്യമാരും വിവാഹ ശേഷം വളരെ സന്തോഷപൂര്‍ണമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. ഇവര്‍ക്ക് മക്കളില്ലായിരുന്നിട്ടും തര്‍ക്കങ്ങളോ മറ്റു അടിപിടികളോ ഇല്ലാതെയാണ് ഇവര്‍ കഴിഞ്ഞത്. എന്നാല്‍ ഭര്‍ത്താവ് മരണപ്പെട്ടതോടെ പ്രായമായ രണ്ട് സ്ത്രീകളുടെയും ജീവിതം സങ്കടപൂര്‍ണമായി. ഇരുവര്‍ക്കും തങ്ങളുടെ ഭര്‍ത്താവിനെ മറക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇതിന് കാരണം. ഈ ജില്ലയില്‍ തന്നെയുള്ള കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇരുവരും ഭര്‍ത്താവിന്റെ പേരില്‍ ഒരു ശവകുടീരം നിര്‍മ്മിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 18 നാണ് ഇവരുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. മരണം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഭര്‍ത്താവിന്റെ ഓര്‍മ്മയ്‌ക്ക് ശവകുടീരം നിര്‍മ്മിക്കണമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇരുവരും ശവകുടീരത്തിന്റെ രൂപം തയ്യാറാക്കിയത്. എന്നാല്‍, ഭര്‍ത്താവിന് പുറമേ അവര്‍ക്ക് തന്നെ വേണ്ടിയും ശവകുടീരം തയ്യാറാക്കി എന്നതാണ് മറ്റൊരു പ്രത്യേകത. നിരവധി പേരാണ് ശവകൂടീരം കാണാനായി എത്തുന്നത്

Related Articles

Back to top button