IndiaLatest

നെറ്റ് പരീക്ഷ മാറ്റിവെച്ചു

“Manju”

ന്യൂഡല്‍ഹി : കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ മാറ്റിവെച്ചു. ഒക്ടോബര്‍ 6 മുതല്‍ 18 വരെയാണ് നേരത്തെ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ യുജിസി നെറ്റ് പരീക്ഷ ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു.

ഒക്ടോബര്‍ 6 മുതല്‍ 8 വരേയും 17 മുതല്‍ 18 വരേയും ആയിരുന്നു നേരത്തെ പ്രഖ്യാപിച്ച സമയക്രമം. ഈ സമയത്ത് മറ്റുചില പരീക്ഷകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചത്.

Related Articles

Back to top button