InternationalLatest

ഹോട്ടലില്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം

“Manju”

ജിദ്ദ: സൗദിയില്‍ നിന്ന് ഒരു ഡോസ്​ വാക്സിനെടുത്ത് നാട്ടില്‍ ലീവിന് പോയവര്‍ തിരിച്ച്‌ വരുമ്ബോള്‍ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമെന്ന് സൗദി എയര്‍ലൈന്‍സ്. ചിലരുടെ അന്വേഷണങ്ങള്‍ക്ക് തവക്കല്‍നാ ആപ്ലിക്കേഷനും സമാന രീതിയില്‍ കഴിഞ്ഞ ദിവസം ഇതേ മറുപടി നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സിവില്‍ ഏവിയേഷന്‍ അതോറ്റിയുടെ അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സെപ്​തംബറില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരു ഡോസ് സ്വീകരിച്ച്‌ ‘തവക്കല്‍നാ’ ആപ്പില്‍ ഇമ്യൂണ്‍ സ്​റ്റാറ്റസ്​ നേടിയവര്‍ക്ക്​ സൗദിയിലേക്ക് തിരികെ പ്രവേശിക്കാം. ഇവര്‍ക്ക് സൗദിയില്‍ ക്വാറന്‍റീന്‍ ആവശ്യമില്ല. സൗദി യാത്രാനിരോധനം ഏര്‍പ്പെടുത്താത്ത മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയാല്‍ മതി. ഇതേ രീതിയില്‍ സൗദിയിലേക്ക് പ്രവാസികളെത്തിയിട്ടുണ്ട്. എന്നാല്‍ സൗദി എയര്‍ലൈന്‍സ് പുറത്തിയ പുതിയ അറിയിപ്പ് പ്രകാരം ഒരു ഡോസ് വാക്സിന്‍ മാത്രം സ്വീകരിച്ച്‌ ഇമ്യൂണായവര്‍ക്കും രാജ്യത്ത്​ പ്രവേശിച്ചാല്‍ ക്വാറന്‍റീന്‍ വേണം. തവക്കല്‍നാ ആപ്ലിക്കേഷന്‍ അധികൃതരോട്​ അന്വേഷിച്ചപ്പോഴും സമാന രീതിയിലാണ് മറുപടി ലഭിക്കുന്നത്.

ഇതോടെ ഒരു ഡോസ് മാത്രം സ്വീകരിച്ച്‌ ഇമ്യൂണായവര്‍ ആശങ്കയിലാണ്. ചിലരെ ഇക്കാരണത്താല്‍ വിമാനത്താവളത്തില്‍ നിന്നും മടക്കുകയും ചെയ്തിരുന്നു. ഇതില്‍ പക്ഷേ, സൗദി ആഭ്യന്തര മന്ത്രാലയമോ സിവില്‍ ഏവിയേഷനോ പൊതു സമൂഹത്തിനായി പ്രത്യേക അറിയിപ്പൊന്നും നല്‍കിയിട്ടില്ല. അതെസമയം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ ഇമ്യൂണായവര്‍ക്ക് സൗദിയില്‍ ക്വാറന്‍റീന്‍ ആവശ്യമില്ല. ഇവരുടെ ​കൈയ്യില്‍ തവക്കല്‍നാ ആപ്പില്ലെങ്കില്‍ യാത്രക്ക് മുന്നേയുള്ള രജിസ്ട്രേഷന്‍റെ പ്രിന്‍റില്‍ ഇക്കാര്യമുണ്ടായാലും യാത്ര ചെയ്യാം.

Related Articles

Back to top button