InternationalLatest

ക്വാറന്റീന്‍ നിയമം ലംഘിച്ച മലയാളിക്ക് 10 ലക്ഷം പിഴ

“Manju”

അബുദാബി ; അബുദാബിയില്‍ ക്വാറന്റീന്‍ നിയമം ലംഘിച്ചു പുറത്തുപോയ മലയാളിക്ക് 10 ലക്ഷം രൂപ പിഴ. അബുദാബിയില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് ലക്ഷങ്ങള്‍ പിഴ ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ സ്മാര്‍ട് വച്ച്‌ ധരിച്ച്‌ ഹോം ക്വാറന്റീനില്‍ ആയിരുന്നു. 4, 8 ദിവസങ്ങളില്‍ വീട്ടിലെത്തി പിസിആര്‍ ടെസ്റ്റ് എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. തുടര്‍ന്ന് ഒന്‍പതാം ദിവസം പിസിആര്‍ ടെസ്റ്റ് എടുക്കാന്‍ പുറത്തുപോയതാണ് വിനയായത്.

തുടര്‍ന്ന് മഫ്റഖ് ആശുപത്രി, ഡ്രൈവ് ത്രൂ, മിനാ പോര്‍ട്ട് അസസ്മെന്റ് സെന്റര്‍ എന്നിവിടങ്ങളില്‍ എത്തിയെങ്കിലും അവിടെ പിസിആര്‍ ടെസ്റ്റ് എടുക്കാനാവില്ലെന്ന് അറിയിച്ചതോടെ വീട്ടില്‍ തിരിച്ചെത്തിയെന്ന് ഇദ്ദേഹം പറഞ്ഞു. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കി ട്രാക്കര്‍ അഴിച്ചതിനുശേഷം 2 ദിവസങ്ങളില്‍ നടത്തിയ 2 പിസിആര്‍ ടെസ്റ്റുകളിലും നെഗറ്റീവായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം എസ്‌എംഎസ് സന്ദേശം വന്നപ്പോഴാണ് വന്‍തുക പിഴയുടെ വിവരം അറിയുന്നത്.

Related Articles

Back to top button