InternationalLatest

മലയാളി ഫോട്ടോഗ്രാഫര്‍ കൂവൈത്തില്‍ അന്തരിച്ചു

“Manju”

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍ ഗഫൂര്‍ മൂടാടി എന്ന കോഴിക്കോട് യമാമയില്‍ അബ്ദുല്‍ ഗഫൂര്‍ (51) അന്തരിച്ചു.ന്യൂസ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ കുവൈത്തിലെ സാമൂഹിക മേഖലയില്‍ സുപരിചിതനാണ്. കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം മലയാള മനോരമ പത്രത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു.കേരള പ്രസ് ക്ലബ് കുവൈത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. നിരവധി ശിഷ്യ സമ്പത്തിന് ഉടമയായിരുന്നു ഗഫൂര്‍ മൂടാടി. കോഴിക്കോട് പയ്യോളിക്കടുത്ത് പെരുവട്ടൂര്‍ സ്വദേശിയാണ്. അല്‍ ജരീദ പത്രത്തിന്‍്റെ ഫോട്ടോഗ്രാഫര്‍ നൗഫല്‍ മൂടാടി സഹോദരനാണ്. ഭാര്യ: ഫൗസിയ. മക്കള്‍:അബീന പര്‍വീന്‍, അദീന. മരുമകന്‍: അജ്മല്‍.

Related Articles

Back to top button