InternationalLatest

ഐപിഎല്ലില്‍ അപൂര്‍വ നേട്ടവുമായി അക്‌സര്‍ പട്ടേല്‍

“Manju”

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന രണ്ട് മത്സരങ്ങളും ജയിച്ചാണ് റിഷഭ് പന്തിന്റെയും സംഘത്തിന്റെയും കുതിപ്പ്. ശക്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും മുംബൈ ഇന്ത്യന്‍സിനുമെതിരേയായിരുന്നു ഈ ജയങ്ങള്‍. ഈ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ഇടംകൈയന്‍ സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഒരു അപൂര്‍വ നേട്ടം ഐപിഎല്ലില്‍ സ്വന്തമാക്കി.

ഡല്‍ഹിയുടെ അവസാന രണ്ട് മത്സരങ്ങളിലും കളിയിലെ മികച്ച താരമായി തെര‍ഞ്ഞെടുക്കപ്പെട്ടതാണ് അക്‌സര്‍ പട്ടേലിനെ നേട്ടത്തിലെത്തിച്ചത്. ഐപിഎല്ലില്‍ 2011ന് ശേഷം ഇതാദ്യമായാണ് ഒരു സ്‌പിന്നര്‍ തുടര്‍ച്ചയായി രണ്ട് മാന്‍ ഓഫ് ദ് മാച്ച്‌ പുരസ്‌കാരങ്ങള്‍ നേടുന്നത്. അക്‌സറിന്റെ ചിത്രത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് ഇക്കാര്യം ട്വീറ്റ് ചെയ്തു.

Related Articles

Back to top button