IndiaLatest

രാജ്യത്ത് കോവിഡ് ബാധിതർ 70,000 കടന്നു; 24 മണിക്കൂറിൽ 3,604 രോഗികൾ

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 70,000 കടന്നു. നിലവിൽ 70,756 പേരാണ് രോഗബാധിതർ. കഴിഞ്ഞ 24 മണിക്കൂറിൽ 3,604 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 87 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,293 ആയി. 22,455 പേർ രോഗമുക്തരായി. തിങ്കളാഴ്ച 1,538 പേരാണ് രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 1230 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 587 പേർ രോഗമുക്തമായി. തമിഴ്നാട്ടിൽ പുതുതായി 798 പേരിൽ രോഗം സ്ഥിരീകരിച്ചു; 6 പേർക്ക് ജീവഹാനി സംഭവിച്ചു.

മഹാരാഷ്ട്ര – 23,401, ഗുജറാത്ത് – 8,541, തമിഴ്നാട് – 8,002, ഡൽഹി – 7,233, രാജസ്ഥാൻ – 3,988, മധ്യപ്രദേശ് – 3,785, ഉത്തർപ്രദേശ് – 3,573, ബംഗാൾ – 2,063, ആന്ധ്രാപ്രദേശ് – 2,018, പഞ്ചാബ് – 1,877, തെലങ്കാന – 1,275 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം.

മഹാരാഷ്ട്ര – 868, ഗുജറാത്ത് – 513, മധ്യപ്രദേശ് – 221, ബംഗാൾ – 190, രാജസ്ഥാൻ – 113, ഉത്തർപ്രദേശ് – – 80, ഡൽഹി – 73, തമിഴ്നാട് – 53, ആന്ധ്രാപ്രദേശ് – 45, പഞ്ചാബ് – 31, കർണാടക – 31, തെലങ്കാന – 30, ജമ്മുകശ്മീർ 10 എന്നിങ്ങനെയാണ് മരണനിരക്ക്.

Related Articles

Back to top button