KeralaLatest

തങ്കിപ്പള്ളി വലിയനോമ്പും വിശുദ്ധവാര തീര്‍ത്ഥാടനവും ആരംഭിച്ചു.

“Manju”

തങ്കിപ്പള്ളി (ആലപ്പുഴ) : സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ആലപ്പുഴ ചേര്‍ത്തല തങ്കിപ്പള്ളിയില്‍ വലിയ നോമ്പും, വിശുദ്ധവാര തീര്‍ത്ഥാടനവും ആരംഭിച്ചു. ആഘോഷങ്ങളുടെ ഭാഗായ പന്തലുകളുടെ കാല്‍നാട്ട് കര്‍മ്മവും വിവിധ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. തങ്കിപ്പള്ളി വികാരി ഫാ. ജോര്‍ജ്ജ് എടേഴത്ത് അദ്ധ്യക്ഷനായിരുന്നു.

ഉദ്ഘാടനത്തില്‍ നിന്ന്

ലോകത്തിനുവേണ്ടി കരയുകയും, സ്നേഹംകൊടുക്കുകയും പീഢാനുഭവങ്ങള്‍ ഏറ്റുവാങ്ങിയ മഹാപുരുഷന്റെ, കാലപുരുഷന്റെ അമേയമായ ദൈവസ്നേഹത്തെ സാധാരണക്കാരയ നമ്മുടെ ഇടയിലേക്ക് എത്തിക്കുന്നതില്‍ ശക്തമായ സാന്നിദ്ധ്യമുള്ളയിടമാണ് തങ്കിപ്പള്ളിയെന്ന് സ്വാമി പറഞ്ഞു. ഇന്ന് (2024 ഫെബ്രുവരി 18 ന് രാവിലെ 9 മണിക്ക് നടന്ന പന്തല്‍ കാല്‍നാട്ട് കര്‍മ്മത്തില്‍ കണ്ടമംഗലം ക്ഷേത്ര സമിതി പ്രസിഡന്റ് അനില്‍കുമാര്‍, തങ്കിക്കവല മസ്ജിദുള് അര്‍ഷ് എം.എ. കരീം, കടക്കരപ്പള്ളി എസ്.സി.ബി. 1125 പ്രസിഡന്റ്, ജയചന്ദ്രന്‍ കമലദളം, കെ.എം. ആന്റണി കടവില്‍പ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

 

Related Articles

Back to top button