InternationalLatest

കരാ​ട്ടെ ചാമ്പ്യന്‍ഷിപ്പ്​ അടുത്തമാസം

“Manju”

ദുബൈ: ലോക കരാ​ട്ടെ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്​ ദുബൈ വേദിയാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1800ലേറെ അത്​ലറ്റുകള്‍ പ​ങ്കെടുക്കുന്ന ചാമ്ബ്യന്‍ഷിപ്പ്​ നവംബര്‍ 16മുതല്‍ 21വരെ ഹംദാന്‍ സ്​പോര്‍ട്​സ്​ കോപ്ലക്​സിലാണ്​ അരങ്ങേറുകയെന്ന്​ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പങ്കാളിത്തത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മല്‍സരത്തിനായിരിക്കും ദുബൈ ആതിഥേയത്വം വഹിക്കുകയെന്നും എക്​സ്​പോ നടക്കുന്ന ഘട്ടത്തില്‍ ചാമ്പ്യന്‍ഷിപ്പ്​ നടത്താന്‍ സാധിക്കുന്നതി​ല്‍ ഏറെ സന്തോഷമുണ്ടെന്നും ദുബൈ സ്​പോര്‍ട്​സ്​ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ്​ ഹെറബ്​ പറഞ്ഞു. ഹംദാന്‍ സ്​പോര്‍ട്​സ്​ കോംപ്ലക്​സില്‍ 2013ല്‍ ഏഷ്യന്‍ കരാ​ട്ടെ ചാമ്പ്യന്‍ഷിപ്പിന്​ ആതിഥേയത്വം വഹിച്ചിട്ടുണ്ട്​. 95അന്താരാഷ്​ട്ര ചാമ്ബ്യന്‍ഷിപ്പുകളടക്കം 350 കായിക പരിപാടികള്‍ കോപ്ലക്​സില്‍ ഇതിനകം നടന്നിട്ടുണ്ട്​.

15,000പേര്‍ക്കിരിക്കാവുന്ന മള്‍ടി സ്​പോര്‍ട്​സ്​ ഇന്‍ഡോര്‍ കോപ്ലക്​സ്​ പൂര്‍ണമായും പരിസ്​ഥിതി സൗഹൃദമായി നിര്‍മിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാമ്പ്യന്‍ഷിപ്പ്​ അതുല്യവും അവിസ്​മരണീയവുമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്​ യു.എ.ഇയെന്ന്​ പത്രസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഏഷ്യന്‍-യു.എ.ഇ കരാട്ടെ ഫെഡറേഷന്‍ പ്രസിഡന്‍റും ലോക കരാട്ടെ ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റുമായ​ മേജര്‍ ജനറല്‍ നാസര്‍ അല്‍ റസൂഖി പറഞ്ഞു. ഇന്ത്യ, ചൈന, ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ സ്​ഥലങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മല്‍സരത്തില്‍ പ​ങ്കെടുക്കും.ജനറല്‍ അതോറിറ്റി ഓഫ് സ്പോര്‍ട്​സ്​ അസി. സെക്രട്ടറി ജനറല്‍ ഖാലിദ് ഈസ അല്‍ മിദ്​ഫ, ദുബൈ സ്​പോര്‍ട്​സ്​ കൗണ്‍സില്‍ അസി. സെക്രട്ടറി ജനറല്‍ നാസര്‍ അമന്‍ അല്‍ റഹ്​മ എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്​ഥരും പത്രസമ്മേളനത്തില്‍ പ​ങ്കെടുത്തു.

Related Articles

Back to top button