IndiaLatest

സാധാരണ ട്രെയിന്‍ സര്‍വ്വീസുകള്‍ ജൂണ്‍ 30ന് ശേഷം

“Manju”
ശ്രീജ.എസ്
സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ 30ന് ശേഷം. പ്രത്യേക സര്‍വീസുകളില്‍ കേരളത്തിനകത്ത് യാത്ര അനുവദിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കി. പ്രത്യേക സര്‍വീസുകളില്‍ ഈ മാസം 22 മുതല്‍ വെയ്റ്റിങ് ലിസ്റ്റ് സംവിധാനമുണ്ടാകും. കോവിഡ് ലക്ഷണങ്ങള്‍ മൂലം സ്റ്റേഷനുകളില്‍ യാത്രാ അനുമതി ലഭിക്കാത്തവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുമെന്നും റെയില്‍വേ അറയിച്ചു.
ശ്രമിക് സര്‍വീസുകളും രാജധാനി മാതൃകയിലുള്ള പ്രത്യേക സര്‍വീസുകളും മാത്രമേ ജൂണ്‍ 30വരെയുണ്ടാകൂ. പ്രത്യേക സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ കേരളത്തിനകത്ത് യാത്ര അനുവദിക്കില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയുള്ള കേരളത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് റെയില്‍വേയുടെ തീരുമാനം. ഡല്‍ഹില്‍ നിന്ന് തിരുവന്തപുരത്തേയ്ക്കും തിരിച്ചുമാണ് ട്രെയിന്‍ സര്‍വീസുള്ളത്.
കോഴിക്കോട്, എറണാകുളം സൗത്ത്, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. പ്രത്യേക ട്രെയിനില്‍ സംസ്ഥാനത്തിനകത്ത് യാത്ര അനുവദിക്കില്ല. ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കും. സ്പെഷ്യല്‍ ട്രെയിനുകളും ശ്രമിക് ട്രെയിനുകളും റെയില്‍വേ കൂടുതല്‍ ഏര്‍പ്പെടുത്തും.  തിരുവനന്തപുരം അടക്കം 15 ഇടങ്ങളിലേയ്ക്കാണ് നിലവില്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുള്ളത്.  പാസഞ്ചര്‍, മെയില്‍ എക്സ്പ്രസ്, സബര്‍ബന്‍ സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നീട്ടിവെച്ചതായാണ് റെയില്‍വേയുടെ പുതിയ ഉത്തരവ്.
ജൂണ്‍ 30വരെയുള്ള ടിക്കറ്റുകളുടെ പണം തിരികെ ലഭിക്കും. സ്റ്റേഷനിലെ പരിശോധനയില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതുമൂലം യാത്ര അനുമതി ലഭിക്കാത്തവര്‍ക്ക് 10 ദിവസത്തിനകം ടിക്കറ്റ് തുക മടക്കി നല്‍കുമെന്നും റെയില്‍വേ വ്യക്തമാക്കി. കൂടെയുള്ളവര്‍ക്ക് ഒരേ ടിക്കറ്റാണെങ്കിലും രോഗലക്ഷണങ്ങളില്ലെങ്കില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരുടെയും ടിക്കറ്റ് തുക മടക്കി നല്‍കും. …

Related Articles

Back to top button