KeralaLatest

വി​ല്ലേ​ജ് ഫെ​സ്​​റ്റി​ന് തു​ട​ക്കമായി

“Manju”

കൊ​ച്ചി: ജി​ല്ല പ​ഞ്ചാ​യ​ത്ത്, ക​ട​മ​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ക​ട​മ​ക്കു​ടി വി​ല്ലേ​ജ് ഫെ​സ്​​റ്റി​ന് തു​ട​ക്കമായി.ഹൈ​ബി ഈ​ഡ​ന്‍ എം.​പി ഫെസ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​സ്​​റ്റി​ലൂ​ടെ ക​ട​മ​ക്കു​ടി​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ ലോ​ക​സ​ഞ്ചാ​രി​ക​ള്‍​ക്ക് മു​ന്നി​ലെ​ത്തു​മെ​ന്നും അ​തു​വ​ഴി ഈ ​പ്ര​ദേ​ശം ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​കു​മെ​ന്നും എം.​പി പ​റ​ഞ്ഞു.എ​റ​ണാ​കു​ളം രാ​ജ​ഗി​രി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും എം.​പി​യും പൊ​ക്കാ​ളി കൊ​യ്ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ജൈ​വ​ക​ര്‍​ഷ​ക​ര്‍, അ​ക്വ​ഫാം ഉ​ട​മ​ക​ള്‍, വി​ല്ലേ​ജ് ടൂ​ര്‍ ഓ​പ​റേ​റ്റ​ര്‍​മാ​ര്‍ എ​ന്നി​വ​രാ​ണ് ക​ട​മ​ക്കു​ടി വി​ല്ലേ​ജ് ഫെ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍​റ് ട്രീ​സ മാ​നു​വ​ല്‍ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റു കോ​ള​ജ്​ വി​ദ്യാ​ര്‍​ഥി​ക​ളും കൊ​യ്ത്തു​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. നാ​ല് ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ഫെ​സ്​​റ്റി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളാണ് സംഘടിപ്പിച്ചിട്ടുള്ളത് .

Related Articles

Back to top button