InternationalLatest

ബൊളീവിയയില്‍ വിമാന അപകടം: ആറുപേര്‍ കൊല്ലപ്പെട്ടു

“Manju”

ലാ പാസ് : ബൊളീവിയയില്‍ വിമാനാപകടത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ബൊളീവിയന്‍ സൈനിക വിമാനമാണ് തകര്‍ന്നുവീണത്. ആമസോണ്‍ മേഖലയിലെ അഗ്വാ ഡുലേസ് എന്ന പ്രദേശത്താണ് സൈനിക വിമാനം തകര്‍ന്നു വീണത്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥ രുമായി യാത്രതിരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റിബറാള്‍ട്ടയില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നത്.

ഒരു മരത്തിലിടിച്ചശേഷമാണ് വിമാനം തകര്‍ന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പറന്നുയര്‍ന്ന് ഏഴു മിനിറ്റിനകം തന്നെ അപകടം സംഭവിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് അടക്കം ആറു പേരും കൊല്ലപ്പെട്ടതായി കേണല്‍ ലൂയിസ് ക്യൂവെസ് സ്ഥിരീകരിച്ചു.
ബൊളീവിയന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഡെംഗു-ചിക്കുന്‍ഗുനിയ പ്രതിരോധ പരിപാടിക്കായിട്ടാണ് പുറപ്പെട്ടത്. റിബറാള്‍ട്ടയില്‍ നിന്നും കോബിജയിലേക്കാണ് സംഘം പുറപ്പെട്ടത്. മലേറിയക്കെതിരെ രാജ്യത്തെ സുപ്രധാനമായ പ്രവര്‍ത്തനം നടക്കുന്നതിനി ടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന് ദേശീയ ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Back to top button