India

ഇന്ത്യൻ കോസ്റ്റ് ഗാർഡ് മേധാവിയും വ്യോമസേന മേധാവിയും തമ്മിൽ കൂടിക്കാഴ്ച 

“Manju”

ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കെ നടരാജൻ വ്യോമസേന മേധാവി എയർ മാർഷൽ വി ആർ ചൗധരിയും കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സുരക്ഷ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച സുപ്രധാന വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

രാജ്യത്തിന്റെ സുരക്ഷക്കായി ഇരു സേനകളും ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇരു മേധാവികളും സംസാരിച്ചു. കൂടാതെ കോസ്റ്റ് ഗാർഡും വേയോമസേനയും ഒന്നിച്ച് മാരിടൈം ഓപ്പറേഷൻ ആരംഭിക്കാനും ഇരുവരും തീരുമാനിച്ചു. സേനകളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യയുടെ സുരക്ഷിത ഭാവി ഉറപ്പാക്കാൻ സാധിക്കും.

എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് അടുത്ത വ്യോമസേന മേധാവിയായി എയർ മാർഷൽ വിവേക് റാം ചൗധരി ചുമതലയേറ്റത്. സെപ്റ്റംബർ 30നായിരുന്നു ചൗധരി ചുതലയേറ്റത്. 1999ലെ കാർഗിൽ യുദ്ധത്തിലടക്കം നിരവധി വ്യോമ പ്രതിരോധ ദൗത്യങ്ങൾക്ക് ചൗധരി നേതൃത്വം നൽകിയിട്ടുണ്ട്.

Related Articles

Back to top button