IndiaLatest

പരിശീലകനായി രാഹുല്‍ ദ്രാവിഡ്

“Manju”

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ ഇടക്കാല പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡുമായുള്ള പരമ്പരയിലാണ് രാഹുല്‍ ദ്രാവിഡ് പരിശീലകനാവുക. ശാസ്ത്രി ഉള്‍പ്പെടുന്ന ഇന്‍ഡ്യന്‍ സപോര്‍ട്സ് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണ് ഇങ്ങനെ ഒരു നീക്കം.

ഇന്‍ഡ്യന്‍ പരിശീലകനെ തെരഞ്ഞെടുക്കുന്നത് വൈകിയേക്കും. ദേശീയ മാധ്യമമായ ഇന്‍ഡ്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീകളുമായി ഇന്‍ഡ്യ കളിക്കുക. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്‍ഡ്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു.

ശാസ്ത്രിക്കു ശേഷം പുതിയ മുഖ്യ പരിശീലകനെ കണ്ടെത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്ന നിഗമനത്തിലാണ് ബിസിസിഐ. ഇതുവരെ പരിശീലകനായുള്ള പരസ്യം ബിസിസിഐ കൊടുത്തിട്ടില്ല. അപേക്ഷ ക്ഷണിക്കും മുമ്പ് അനുയോജ്യരായ ആളുകളെ കണ്ടുപിടിക്കാനാണ് ശ്രമം. ഇന്‍ഡ്യയുടെ പരിശീലകസ്ഥാനത്തേക്ക് ചില ഓസ്‌ട്രേലിയന്‍ പരിശീലകര്‍ താല്‍പര്യവുമായി മുന്നോട്ട് വന്നിരുന്നെങ്കിലും ഇന്‍ഡ്യക്കാരായ കോച്ചിനെ നിയമിക്കാനാണ് ബിസിസിഐക്ക് കൂടുതല്‍ താല്‍പര്യം. രാഹുല്‍ ദ്രാവിഡിനെ പൂര്‍ണസമയ കോച്ചായി നിയമിക്കാന്‍ ബിസിസിഐക്ക് താല്‍പര്യമുണ്ടെങ്കിലും അദേഹം സമ്മതിച്ചിട്ടില്ല.

ദ്രാവിഡിനെ കൂടാതെ മറ്റു ചില മുന്‍ ഇന്‍ഡ്യന്‍ താരങ്ങളേയും ബിസിസിഐ സമീപിച്ചിട്ടുണ്ടെങ്കിലും ഒന്നുമായില്ല. രാഹുല്‍ ദ്രാവിഡ് നിലവില്‍ ബെന്‍ഗ്ലൂറിലെ ദേശീയ ക്രിക്കറ്റ് അകാദമിയുടെ ചുമതല വഹിക്കുകയാണ്.

ടി20 ലോകകപ്പിന് ശേഷം ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന സംഘത്തില്‍ അയിച്ചുപണിയുണ്ടാകും. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയെ കൂടാതെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ തുടങ്ങിയവരുടെയും കാലാവധി ലോകകപ്പോടെ അവസാനിക്കും.

Related Articles

Back to top button