International

സൗദി ആരോഗ്യ മേഖലയിലെ ജോലികൾ സ്വദേശിവൽക്കരിക്കാൻ തീരുമാനം

“Manju”

റിയാദ് : സൗദി ആരോഗ്യ മേഖലയിലെ കൂടുതൽ ജോലികൾ സ്വദേശിവൽക്കരിക്കാൻ തീരുമാനിച്ചതായി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽ-രാജി വ്യക്തമാക്കി. മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി, ഫിസിയോതെറാപ്പി, ചികിത്സാ ന്യൂട്രിഷണൽ വകുപ്പുകളിലെ ജോലികൾ എന്നിവയാണ് സ്വദേശിവൽക്കരിക്കുന്നത്. 2022 ഏപ്രിൽ 11 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ സൗദി പൗരന്മാർക്ക് 8500 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നാണു പ്രതീക്ഷ.

സ്പെഷ്യലിസ്റ്റിന് 7000 സൗദി റിയാലും ടെക്നീഷ്യന് 5000 റിയാലും ആയിരിക്കണം ഏറ്റവും കുറഞ്ഞ ശമ്പളം. ഓരോ. സ്ഥാപങ്ങളിലെയും സ്പെഷ്യാലിറ്റികളിൽ 60 ശതമാനമായിരിക്കണം സൗദിവൽക്കരണത്തിന്റെ ടാർഗെറ്റ് നിരക്ക്. കൂടാതെ സ്വകാര്യ മെഡിക്കൽ ഉപകരണങ്ങളുടെയും വീട്ടുപകരണങ്ങളുടെയും സെയിൽസ് ആൻഡ് അഡ്വർടൈസിംഗ് പ്രൊഫഷനുകളിൽ ആദ്യ ഘട്ടത്തിൽ 40 ശതമാനവും രണ്ടാം ഘട്ടത്തിന്റെ 80 ശതമാനവും ആയിരിക്കും സ്വദേശിവൽക്കരണ നിരക്ക്. സ്വകാര്യമേഖലയിലെ മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ്, സാങ്കേതിക തൊഴിലുകളിൽ ആദ്യ ഘട്ടത്തിൽ 30 ശതമാനവും രണ്ടാം ഘട്ടത്തിൽ 50 ശതമാനവും ആയിരിക്കും സൗദിവൽക്കരണ നിരക്ക്.
നിയമലംഘകർക്ക് പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ദന്തൽ പ്രൊഫഷന്റെ പ്രാദേശികവൽക്കരണത്തിനായുള്ള നടപടിക്രമങ്ങളും നടന്നു വരുന്നതായി മന്ത്രി പറഞ്ഞു. ദന്തഡോക്ടർമാർക്കും ഫാർമസിസ്റ്റുകൾക്കും മിനിമം ശമ്പളമായി 7000 റിയാൽ നൽകിയാൽ മാത്രമേ നിതാഖത്ത് പ്രോഗ്രാമിൽ കണക്കാക്കൂ. ദന്തരോഗവിദഗ്‌ദ്ധൻ ആരോഗ്യ കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റികളിൽ നിന്ന് പ്രൊഫഷണൽ അക്രഡിറ്റേഷൻ നേടിയിരിക്കണം. ഫാർമസി ജീവനക്കാർ സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റികളിൽ നിന്ന് പ്രൊഫഷണൽ അക്രഡിറ്റേഷൻ നേടേണ്ടതുണ്ട്. ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്ന ആരോഗ്യമേഖലയിൽ സ്വദേശിവൽക്കരണം ശക്തമാകുന്നതോടെ ജോലി നഷ്ടപ്പെട്ട്‌ നാട്ടിലേക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണം പതിന്മടങ്ങു വർധിക്കും.

Related Articles

Back to top button