Health

നിലപ്പനയുടെ ഔഷധ ഗുണങ്ങൾ

“Manju”

ഔഷധ ഗുണമുളള നിരവധി സസ്യങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തില്‍ ഒരുപാട് ഔഷധഗുണങ്ങളുള്ള സസ്യമാണ് നിലപ്പന. പനയുടെ ഇലകളുടെ പോലെ രൂപ സാദൃശ്യമുള്ള ഇലകളോട് കൂടിയ ഇവ ഒരു പുല്‍ച്ചെടിയാണ് എന്ന് പറയാം. ഒട്ടുമിക്ക ആളുകളും നമ്മുടെ പറമ്പിലും പാടത്തുമെല്ലാം ധാരാളം കണ്ടിട്ടുണ്ടാകും. എന്നാല്‍ മിക്കവരും ഇതിന് ഒരു ഗുണവുമില്ല എന്ന് കരുതി വലിച്ചെറിഞ്ഞു കളയാറാനുളള സാധ്യത ഏറെയാണ്.

കറുത്ത മുസ്ലി എന്ന പേരിലും ഇവ അറിയപ്പെടുന്നു. ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്കും, വേദന, അമിത രക്തസ്രാവം തുടങ്ങിയ അസുഖങ്ങള്‍ക്കും ഉള്ള ഉത്തമമായ പ്രതിവിധിയാണ് ഇത്. മഞ്ഞപിത്തം ഇല്ലാതാക്കുവാന്‍ ഇവയുടെ കിഴങ്ങ് പാലില്‍ അരച്ച് ചേര്‍ത്തു കഴിച്ചാല്‍ മതി. ചുമ മാറുന്നതിനായി നിലപ്പനയുടെ ഇല കഷായം വെച്ച് കഴിച്ചാല്‍ മതി.

നിലപ്പന കിഴങ്ങ് അരച്ച് കലക്കി എണ്ണകാച്ചി തലയില്‍ തേച്ചു കുളിക്കുന്നതും ഏറെ ഗുണം ചെയ്യും. ശരീരത്തിലുണ്ടാകുന്ന നീര് കുറയ്‌ക്കുവാനായി നിലപ്പനയുടെ ഇല വേപ്പെണ്ണ കൂടി ചേര്‍ത്തു നീരുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി. ആയുര്‍വേദത്തില്‍ അരിഷ്ടം ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകളില്‍ ഒന്നാണിത്. ഇനി തൊടിയിലും പമ്പിലും കണ്ടാല്‍ സംരക്ഷിക്കാന്‍ മറക്കരുതേ…

Related Articles

Back to top button