KeralaLatest

വനമേഖലയില്‍ വ്യാപക നാശം

“Manju”

കാ​ട്ടാ​ക്ക​ട: ര​ണ്ടു ദി​വ​സ​മാ​യി പെ​യ്യു​ന്ന മ​ഴ​ക്ക്​ ഞാ​യ​റാ​ഴ്ച ലേ​ശം ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും ദു​രി​തം തു​ട​രു​ന്നു. മ​ഴ​യി​ല്‍ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലും വ​ന​മേ​ഖ​ല​യി​ലും വ്യാ​പ​ക നാ​ശ​മാ​ണു​ണ്ടാ​യ​ത്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഏ​ക്ക​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​ത്ത് കൃ​ഷി​നാ​ശ​വും സം​ഭ​വി​ച്ചു. ഏ​ലാ​ക​ളി​ല്‍ കൃ​ഷി ചെ​യ്തി​രു​ന്ന വാ​ഴ, മ​ര​ച്ചീ​നി, ഇ​ഞ്ചി, വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ല സ്ഥ​ങ്ങ​ളി​ലും വീ​ടു​ക​ള്‍​ക്കും ചെ​റി​യ​തോ​തി​ല്‍ നാ​ശ​മു​ണ്ടാ​യി.പേ​പ്പാ​റ-​നെ​യ്യാ​ര്‍ ഡാ​മു​ക​ള്‍ തു​റ​ന്ന​തോ​ടെ ക​ര​മ​ന​യാ​റും നെ​യ്യാ​റും ക​ര​ക​വി​ഞ്ഞൊ​ഴു​കി. ഇ​തോ​ടെ, ഈ ​ന​ദി​ക​ളു​ടെ ക​ര​യി​ലു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​യ്ക്ക​കം ക​ല്ലു​പാ​ലം തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി തേ​രി​വാ​രു​കു​ന്ന്, മീ​നാ​ങ്ക​ല്‍, ക​രി​പ്പാ​ലം, കൊ​ക്കോ​ട്ടേ​ല, ഈ​ഞ്ച​പ്പു​രി, ചെ​റു​മ​ഞ്ച​ല്‍, ഇ​രി​ഞ്ച​ല്‍, ചൂ​ഴ മ​ഞ്ചി​റ ഏ​ല, ഇ​റ​വൂ​ര്‍ ഏ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി വ്യാ​പ​ക കൃ​ഷി നാ​ശ​മു​ണ്ടാ​യി. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ വി. ​വി​ജു​മോ​ഹന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി സ്ഥി​തി വി​ല​യി​രു​ത്തി.

Related Articles

Back to top button