KeralaLatest

ഇ​ന്ധ​ന വി​ലയില്‍ ഇന്നും വര്‍ധന

“Manju”

കൊച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ലയില്‍ ഇന്നും വര്‍ധന. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സല്‍ ലി​റ്റ​റി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സല്‍ വില 100.96 രൂ​പ​യും പെ​ട്രോ​ളി​ന് 107. 20 രൂ​പയുമായി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ല്‍ വി​ല 102.75 രൂ​പ ആയി, പെട്രോളിന് 109.2 രൂപയാണ്. കോഴിക്കോട് പെട്രോളിന് ‍107 രൂപ 70 പൈസയും ഡീസലിന് 101 രൂപ 11 പൈസയുമാണ് ഇന്നത്തെ വില. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ബുധനാഴ്ചയും വ്യാഴാഴ്ചയും ഇന്ധനവില കൂട്ടിയിരുന്നു. ഇതോടെ കൊച്ചിയിലെ ഡീസല്‍ വില നൂറു കടന്നിരുന്നു.

Related Articles

Back to top button