IndiaLatest

നാളെ അമിത് ഷാ ജമ്മു കാശ്മീരിൽ

“Manju”

ഡല്‍ഹി ; ത്രിദിന സന്ദര്‍ശനത്തിനായി സന്ദര്‍ശനത്തിനായി നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കാശ്മീരിലെത്തും. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഭീകരര്‍ കുടിയേറ്റ തൊഴിലാളികളടക്കമുള്ള സാധാരണക്കാരെ തെരഞ്ഞ് പിടിച്ച്‌ കൊല ചെയ്യുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ സന്ദര്‍ശനം.

സുരക്ഷാ അവലോകന യോഗം, പഞ്ചായത്ത് അംഗങ്ങളുടെ യോഗം, ജമ്മുകാശ്‌മീര്‍ വികസന പദ്ധതികളുടെ അവലോകന യോഗം എന്നിവയില്‍ അമിത് ഷാ പങ്കെടുക്കും. ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലും ജമ്മുവില്‍ നടക്കുന്ന ബി.ജെ.പി റാലിയിലും അമിത് ഷാ പങ്കെടുക്കും. അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി താഴ്‌വരയില്‍ സുരക്ഷ ശക്തമാക്കി.

Related Articles

Back to top button