Latest

എഞ്ചിനിയറിംഗ് ബിരുദമില്ലെങ്കിലും ഇനി ഐ.ടി കമ്പനികളില്‍ ജോലി നേടാം

“Manju”

‌എഞ്ചിനിയറിംഗ് ബിരുദധാരികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും വര്‍ദ്ധിച്ചുവരുന്ന തൊഴില്‍ സാദ്ധ്യതകളും കണക്കിലെടുത്ത് ഐ.ടി കമ്പനികള്‍ എഞ്ചിനിയറിംഗ് ഇതര ബിരുദധാരികളെ കൂടുതലായി നിയമിക്കാന്‍ തീരുമാനിക്കുകയാണ്.സാധാരണ അഞ്ച് ശതമാനത്തോളം എഞ്ചിനിയറിംഗ് ഇതര ബിരുദധാരികളെ നിയമിക്കാറുണ്ട്. നിലവില്‍ 2021-22 സാമ്പത്തികവര്‍ഷത്തില്‍ 160000 മുതല്‍ 200000 വരെ പുതിയ നിയമനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷ.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബിസിനസുകള്‍ ഡിജിറ്റലിലേക്ക് മാറുമ്പോള്‍ ഐ.ടി.ജീവനക്കാരുടെ ആവശ്യകതയും വര്‍ദ്ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം. ഈ വര്‍ഷം നാല് പ്രമുഖ കമ്പനികളാണ് അവരുടെ റിക്രൂട്ട്മെന്റ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത് ഇന്‍ഫോസിസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് ലോബോ പറയുന്നതനുസരിച്ച്‌ കഴി‌ഞ്ഞ വര്‍ഷം 20 ശതമാലത്തോളം എഞ്ചിനിയറിംഗ് ഇതര ബിരുദധാരികളെ നിയമിച്ചിരുന്നു എന്നാല്‍ ഈ വര്‍ഷം അത് 30 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രോജക്ടുകളില്‍ ഡെപ്യൂട്ടിംഗ് തയാറാക്കാന്‍ ഫ്രഷര്‍മാരെ പരിശീലിപ്പിക്കുന്നതിനുള്ള മികച്ച സംവിധാനങ്ങള്‍ ഐ.ടി.കമ്പിനികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരിശീലനം എളുപ്പമാക്കുന്നതിന് ഡിജിറ്റല്‍ ടൂളുകള്‍ സഹായകമാകും. ട്രെയിനികള്‍ക്ക് അവര്‍ ചെയ്ത ജോലിയെക്കുറിച്ച്‌ നിരന്തരം ഫീഡ്ബാക്കും ഇതിലൂടെ ലഭിക്കുന്നു. അവര്‍ക്ക് ക്ലൗഡില്‍ വ്യവസായ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനും പ്രേജക്ടുകളില്‍ വേഗം വിന്യസിക്കുന്നതിനും ഇത് സഹായിക്കുന്നു.ഈ വര്‍ഷം കുറഞ്ഞത് 10 ശതമാനത്തോളം പേരെ സാങ്കേതികവിദ്ധ്യാ വിഭാഗത്തില്‍ നിയമിക്കും കഴിഞ്ഞ വര്‍ഷം ഇത് അഞ്ചു ശതമാനമായിരുന്നു.

കൊവിഡിനെ തുടര്‍ന്ന് ഡിജിറ്റല്‍ ബിസിനസ് മേഘല ശക്തമായതിനാല്‍ . ഈ സാമ്പത്തികവര്‍ഷത്തിന്റെ പകുതിയില്‍ 40,029 പുതിയ ജീവനക്കാരെ നിയമിച്ച്‌നിലവില്‍ അഞ്ച് ലക്ഷത്തോളം ജീവനക്കാരുള്ള റ്റി.സി.എസ് എന്ന കമ്പനിയാണ് മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊവിഡിനെ തുടര്‍ന്ന് ഇന്‍ഫോസിസ് അതിന്റെ ഹെഡ്കൗണ്ട് 2163 ആയി കുറച്ചിരുന്നു എന്നാല്‍ 2022 ല്‍ ഇത് 19998 പുതിയ തൊഴിലാളികളെ നിയമിക്കാനാണ് തീരുമാനം. എച്ച്‌.സി.എല്‍. ടോക്നോളജീസ് 18657 പേര നിയമിച്ചു,കഴിഞ്ഞ വര്‍ഷം ഇത് 2662 ആയിരുന്നു. ആദ്യ ആറു മാസങ്ങളില്‍ വിപ്രോ അതിന്റെ ഹെഡ്കൗണ്ടില്‍ 23650 പുതിയ അംഗങ്ങളെ ചേര്‍ത്തിരുന്നു,കഴിഞ്ഞ വര്‍ഷം ഇത് 2357 ആയിരുന്നു.

Related Articles

Back to top button