KeralaLatest

വിക്ടേഴ്സ് ചാനൽ വഴിയുള്ള രണ്ടാം ഘട്ട ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും.

“Manju”

അറബി, ഉറുദു, സംസ്കൃതം ക്ലാസുകളും ആരംഭിക്കും. ടിവിയില്ലാത്ത 4000 വീടുകളിലുള്ളവർക്ക് പഠന സൗകര്യം ഒരുക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പല സമയങ്ങളിലായാണ് ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ (പ്ലസ് വൺ ഒഴികെ) ക്രമീകരിച്ചിരിക്കുന്നത്.

കൈറ്റ് വിക്ടേഴ്സ് ചാനലിനു പുറമെ ഫെയ്സ്ബുക്കില്‍ victerseduchannel ല്‍ ലൈവായും യുട്യൂബില്‍ itsvictersവഴിയും ക്ലാസുകള്‍ കാണാം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ക്ലാസുകളില്‍ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകള്‍ക്ക് നിലവിലുള്ളതുപോലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണ സമയത്ത് കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പിന്നീട് വെബില്‍ നിന്നും ഓഫ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്തും ക്ലാസുകള്‍ കാണാം.

തമിഴ് മീഡിയം ക്ലാസുകള്‍ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം ക്ലാസുകള്‍ youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും. കൈറ്റിന്റെ പാലക്കാട്, കാസർഗോഡ്, ഇടുക്കി ജില്ലാ ഓഫിസുകളുടെ നേതൃത്വത്തില്‍ ഡയറ്റുകളുടെ അക്കാദമിക പിന്തുണയോടെയും എസ്എസ്കെയുടെ സഹായത്തോടെയുമാണ് തമിഴ്, കന്നട ക്ലാസുകള്‍ തയാറാക്കുന്നത്. ഇത് ആദ്യ അഞ്ചുദിവസം ട്രയല്‍ അടിസ്ഥാനത്തിലാണ്. ഇവ പ്രാദേശിക കേബിള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിള്‍ കൈറ്റ് വെബ്സൈറ്റില്‍ ( www.kite.kerala.gov.in) ലഭ്യമാണ്.

Related Articles

Back to top button