InternationalLatest

റയാന്‍ ടെന്‍ ടോഷറ്റെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

“Manju”

ഹോളണ്ടിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് താരം റയാന്‍ ടെന്‍ ടോഷറ്റെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു, യുഎഈയില്‍ നടക്കുന്ന ടി 20 ലോകകപ്പിനിടയിലാണ് താരം വിടവാങ്ങുന്ന വിവരം പുറത്തുവിട്ടത്. നെതര്ലാണ്ടിനായി ശ്രീലങ്കക്കെതീരെ നടന്ന അവസാന മത്സരത്തില്‍ താരത്തിന് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല.

33 ഏകദിനങ്ങളിലും 24 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം 2011 ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനും അയര്‍ലണ്ടിനും എതിരെ ശതകം നേടിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ച് വര്‍ഷത്തോളം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായിരുന്ന താരം 2012, 14 വര്‍ഷങ്ങളില്‍ കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു.

Related Articles

Back to top button