KeralaLatestPalakkad

ബൂസ്റ്റര്‍ മരുന്നുകളുടെ വിതരണം ആരംഭിച്ചു

“Manju”

പാലക്കാട്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകളുടെ വിതരണം ആരംഭിച്ചു. മൂന്നുദിവസം സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും മരുന്ന് വിതണമുണ്ടാകും. കരുതലോടെ മുന്നോട്ട് എന്ന ഹോമിയോപ്പതി വകുപ്പിന്റെ കര്‍മ്മപദ്ധതിയുടെ ഭാഗമായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായാണ് മരുന്ന് നല്‍കുന്നത്.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ജില്ലയിലെ പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് നല്‍കാനാണ് ഹോമിയോപ്പതി വകുപ്പ് ലക്ഷ്യമിടുന്നത്. ആയുഷ്, ഹോമിയോപ്പതി, പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണ വകുപ്പുകളും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവ ഒന്നിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Related Articles

Back to top button