IndiaLatest

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി റോമിലേക്ക്

“Manju”

ദില്ലി: ജി-20 ഉച്ചകോടിയില്‍ (G20 Summit) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി റോമിലേക്ക്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനൊപ്പം കാലാവസ്ഥാ ഉച്ചകോടിയായ കോപ് 26ലും പ്രധാനമന്ത്രി ഭാഗഭാക്കാകും. നവംബര്‍ രണ്ട് വരെയാണ് ഇറ്റലി-ബ്രിട്ടന്‍ സന്ദര്‍ശനം. 30,31 തിയതികളിലായി റോമില്‍ വച്ചാണ് ജി-20 ഉച്ചകോടി നടക്കുന്നത്.
കോവിഡ്, കാലാവസ്ഥ വ്യതിയാനം, അഫ്ഗാനിസ്ഥാന്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളാകും റോം ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ഉള്‍പ്പെടെയുള്ള രാഷ്‌ട്രത്തലവന്‍മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയെയും സന്ദര്‍ശിക്കും. ജി-20 അധ്യക്ഷ പദവിയിലുള്ള ഇറ്റലിയുടെ പ്രധാനമന്ത്രി ദ്രാഗിയുടെ പ്രത്യേക ക്ഷണം മോദിക്ക് ലഭിച്ചിരുന്നു.

2023ല്‍ ജി-20 ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. അതേസമയം യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 26 ഞായറാഴ്ച മുതല്‍ നവംബര്‍ 12 വരെ ബ്രിട്ടനിലെ ഗ്ലാസ്ഗോയിലാണ് നടക്കുന്നത്. 120 രാഷ്‌ട്രത്തലവന്മാര്‍ ഇതില്‍ പങ്കെടുക്കും. ഇതില്‍ നവംബര്‍ 1, 2 തിയതികളിലായി നടക്കുന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രിയും പങ്കെടുക്കും.

Related Articles

Back to top button