IndiaLatest

പുനീത് രാജ്കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തു

“Manju”

ബംഗളൂരു: കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ കണ്ണുകൾ ഇനിയും കാഴ്ചകൾ കാണും. അച്ഛന്റെ വഴിയേ പുനീതിന്റെ കണ്ണുകളും ദാനം ചെയ്തു .രാവിലെ ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് പുനീതിന് നെഞ്ചുവേദനയുണ്ടായത്. തുടർന്ന് ഉടൻ ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുനീതിന്റെ പേഴ്സണൽ മാനേജർ സതീഷാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. മലയാള താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. വല്ലാതെ വേദനിപ്പിക്കുന്നുവെന്നാണ് പൃഥ്വിരാജ് കുറിച്ചത്.
ടൊവിനോ തോമസ്, ജയറാം, പാർവതി തുടങ്ങിയ നിരവധി താരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്.

Related Articles

Back to top button