LatestThiruvananthapuram

പഞ്ചായത്തുകള്‍ ഇനി രണ്ടുതരം

“Manju”

തിരുവനന്തപുരം : ഗ്രാമപ്പഞ്ചായത്തുകളെ നഗര- ഗ്രാമ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രണ്ടായി തിരിച്ചു. ആകെയുള്ള 941 പഞ്ചായത്തുകളില്‍ നഗരസ്വഭാവമുള്ള 398 പഞ്ചായത്തുകള്‍ എയിലും ബാക്കിയുള്ളവ ബിയിലും ഉള്‍പ്പെടും. 2019 ലെ സിആര്‍സെഡ് വിജ്ഞാപനമനുസരിച്ചു തയാറാക്കുന്ന തീരപരിപാലന പദ്ധതിയില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ക്ക് ഇളവു ലഭിക്കുന്നതിനു വേണ്ടിയാണു തീരുമാനം.

കടുത്ത നിയന്ത്രണങ്ങളുള്ള സിആര്‍സെഡ് 3 ബാധകമായ 175 പഞ്ചായത്തുകള്‍ കാറ്റഗറി എയില്‍ ഉണ്ട്. ഇവയെ ഇളവുകളുള്ള സിആര്‍സെഡ് രണ്ടിലേക്ക് എത്തിക്കുകയാണു ലക്ഷ്യം. വികസനാവശ്യത്തിനുള്ള ആസൂത്രണത്തിനു (സ്പെഷല്‍ പ്ലാനിങ്) വേണ്ടിയാണു തരംതിരിവെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button