KeralaLatest

ഫിയോക് ഭാരവാഹിത്വം രാജിവച്ച്‌ ആന്റണി പെരുമ്പാവൂര്‍

“Manju”

കൊച്ചി: മരക്കാര്‍ ചിത്രത്തിന്റെ നിര്‍മ്മാതാവും തീയേ‌റ്റര്‍ ഉടമകളുടെ സംഘടന ഫിയോക്കിന്റെ വൈസ് പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍ സംഘടനാ ഭാരവാഹിത്വം രാജിവച്ചു. മരക്കാര്‍ ചിത്രം റിലീസ് ചെയ്യുന്ന തീയേറ്ററുകള്‍ അഡ്വാന്‍സ് തുകയായി 25 ലക്ഷം രൂപ നല്‍കണമെന്നും 200 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും ഫിലിം ചേമ്പര്‍ യോഗത്തില്‍ ആന്റണി പെരുമ്പാവൂ‌ര്‍ ആവശ്യപ്പെട്ടിരുന്നു.

മിനിമം ഗ്യാരണ്ടി വേണമെന്നും ആവശ്യമുണ്ടായിരുന്നു. നല്‍കുന്ന 25 ലക്ഷം ലാഭമുണ്ടായാല്‍ ഷെയര്‍ വേണമെന്നും നഷ്‌ടമായാല്‍ തരില്ലെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു.മരക്കാര്‍ ഒടിടി റിലീസാകുന്ന വിഷയത്തില്‍ തന്നോട് ആരും ചര്‍ച്ച നടത്തിയില്ലെന്നും മോഹന്‍ലാല്‍ സാറുമായാണ് ചര്‍ച്ച നടന്നതെന്നും ആന്റണി പെരുമ്പാവൂര്‍ രാജി കത്തില്‍ പറഞ്ഞു.

Related Articles

Back to top button