KeralaLatest

പാര്‍ക്കിങ് നിയന്ത്രിക്കാന്‍ ആപ്പും വെബ്സൈറ്റും

“Manju”

കണ്ണൂര്‍ താണ ബി.പി. ഫാറൂഖ് റോഡില്‍ (താണ-സിറ്റി റോഡ്) പേ പാര്‍ക്കിങ് കേന്ദ്രം തുറന്നു. മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സന്നദ്ധസേവകരായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയിലാണ് 65-സെന്റ് സ്ഥലത്ത് പേ പാര്‍ക്കിങ് കേന്ദ്രം ആരംഭിച്ചത്.

ഒരേസമയം 50-ല്‍ അധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ട്. ഇതിനായി കെ.കെ. നാഫി, ഒ.കെ. അരുണ്‍ജിത്ത്, എം. രാഹുല്‍, കെ. റിയാസ് എന്നീ യുവ എന്‍ജിനീയര്‍മാര്‍ വികസിപ്പിച്ച ‘പാര്‍ക്ക് ന്‍ ഷുവര്‍’ എന്ന ആപ്പും വെബ്സൈറ്റും ഉപയോഗിച്ചാണ് പാര്‍ക്കിങ് നിയന്ത്രിക്കുന്നത്. തുടക്കത്തില്‍ മണിക്കൂറിന് 10 രൂപ മാത്രമാണ് ഈടാക്കുന്നത്.

വാഹനം പാര്‍ക്ക് ചെയ്തുകഴിഞ്ഞാല്‍ ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് വാഹനത്തിന്റെ നമ്പറും സമയവും തുകയും ലൊക്കേഷനും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാട്സാപ്പ് സന്ദേശമായി ലഭിക്കും. വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി മുന്‍കൂട്ടി പാര്‍ക്കിങ് സ്ഥലം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം പിന്നീട് ഏര്‍പ്പെടുത്തും.

Related Articles

Back to top button