Uncategorized

ശക്തമായ മഴയ്ക്ക് സാധ്യത

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാകും. ഇടിമിന്നലോടുകൂടിയ മഴ വ്യാഴാഴ്ച വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. നവംബര്‍ മൂന്നുവരെ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കിയിരിക്കുകയാണ്. മലയോര മേഖലകളില്‍ കൂടുതല്‍ മഴ പെയ്യാനാണ് സാധ്യത. ജാഗ്രത ശക്തമാക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കേരളത്തിലെ അണക്കെട്ടുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മഴ കടുക്കുകയാണെങ്കില്‍ ഇടുക്കി ഡാം വീണ്ടും തുറക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. വൃത്തങ്ങള്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം ഒഴുക്കേണ്ടിവരികയും. അടുത്ത 24 മണിക്കൂറില്‍ ഇടുക്കിയിലെ ജലനിരപ്പില്‍ ആശങ്കവേണ്ടെന്നാണ് വിലയിരുത്തല്‍. കെഎസ്.ഇ.ബി.യുടെ ആറ് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് നല്‍കിക്കഴിഞ്ഞു. കക്കി, പൊന്‍മുടി, പൊരിങ്ങല്‍ക്കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, മൂഴിയാര്‍ എന്നിവയാണിവ. ഇടുക്കി, ഷോളയാര്‍, ആനയിറങ്കല്‍, മാട്ടുപ്പെട്ടി എന്നിവയ്ക്ക് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Related Articles

Back to top button