InternationalLatest

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്; ജപ്പാനും സ്‌പെയ്‌നും പ്രീക്വാര്‍ട്ടറില്‍

“Manju”

ഡുനെഡിന്‍ (ന്യൂസീലന്‍ഡ്): വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ജപ്പാനും സ്‌പെയ്‌നും പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ കോസ്റ്ററീക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത ജപ്പാന്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായാണ് നോക്കൗട്ട് ഉറപ്പിച്ചത്.
ആദ്യ മത്സരത്തില്‍ സാംബിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ജപ്പാന്‍ രണ്ടാം മത്സരത്തിലെ ജയത്തോടെ നോക്കൗട്ട് ഉറപ്പിക്കുകയായിരുന്നു. 25-ാം മിനിറ്റില്‍ ഹികാരു നൊമോട്ടോയും 27-ാം മിനിറ്റില്‍ ഓബ ഫുജിനോയുമാണ് ജപ്പാനുവേണ്ടി സ്‌കോര്‍ ചെയ്തത്.

ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ സാംബിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് രണ്ട് കളികളില്‍ നിന്ന് ആറ് പോയന്റുമായാണ് സ്‌പെയ്‌നിന്റെ നോക്കൗട്ട് പ്രവേശനം. സ്‌പെയ്ന്‍ ആദ്യ മത്സരത്തില്‍ കോസ്റ്ററീക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിര്‍ണയിക്കാന്‍ തിങ്കളാഴ്ച നടക്കുന്ന സ്‌പെയ്ന്‍ – ജപ്പാന്‍ മത്സരം വരെ കാത്തിരിക്കണം.

ജെന്നിഫര്‍ ഹെര്‍മോസോയും (13, 70) ആല്‍ബ റെഡോണ്‍ഡോയും (69, 85) ഇരട്ട ഗോളുകളുമായി തിളങ്ങി. തെരേസ ആബെല്ലെയ്‌റയാണ് (9) മറ്റൊരു സ്‌കോറര്‍.

Related Articles

Back to top button