IndiaLatest

ടോംഗയില്‍ ആദ്യകോവിഡ് കേസ് റിപ്പോര്‍ട്ട്ചെയ്തു.

“Manju”

രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി പൊഹിവ ടുയിനോട്ടിയ പറഞ്ഞു.
ന്യൂസിലന്‍ഡില്‍ നിന്ന് എത്തിയ ഒരാളിലാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്തില്‍ കയറുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ ഇയാള്‍ കൊവിഡ് നെഗറ്റീവായിരുന്നു. ഒരു ലക്ഷത്തിലധികം പേരാണ് ടോംഗയില്‍ താമസിക്കുന്നത്. ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

Related Articles

Back to top button