IndiaLatest

ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ആരംഭിച്ചു

“Manju”

ന്യൂഡല്‍ഹി: ലോക്സഭ, നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പതിമൂന്ന് സംസ്ഥാനങ്ങളിലെ 29 നിയമസഭ സീറ്റിലേക്കും മൂന്ന് ലോക്സഭ സീറ്റിലേക്കും ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ഹിമാചല്‍ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖാണ്ഡ്വ എന്നീ മണ്ഡലങ്ങളിലാണ് ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്തും സിറ്റിങ് എം.പിമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

അസം- അഞ്ച് സീറ്റ്, പശ്ചിമ ബംഗാള്‍ -നാല് സീറ്റ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ മൂന്ന് വീതം, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോന്നുവീതം എന്നിങ്ങനെയാണ് നിയമസഭ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

Related Articles

Back to top button