IndiaLatest

ഉത്സവകാലത്ത് ജാഗ്രത കൈവിടരുത് ;പ്രധാനമന്ത്രി

“Manju”

ഡല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉത്സവകാലത്ത് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. 100 കോടി വാക്‌സിനുകള്‍ നല്‍കാനായതോടെ കൊറോണ പ്രതിരോധത്തില്‍ ഒരു ശുഭാപ്തി വിശ്വാസം സൃഷ്ടിച്ചു. എന്നാല്‍ ശക്തമായ കവചം ഇപ്പോഴും ഇല്ല. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

യുകെ അടക്കമുള്ള വിദേശരാജ്യങ്ങളിലെ രോഗബാധ പരിശോധിക്കുമ്പോള്‍ കൊറോണ പ്രതിരോധത്തിന്റെ പ്രധാന്യം മനസിലാക്കും.സംരക്ഷണം എത്ര ശക്തിയേറിതാണെങ്കിലും ജാഗ്രത കൈവിടരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഉത്സവങ്ങള്‍ ശ്രദ്ധയോടെ ആഘോഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button