കോവിഡ് കാരണം നേരത്തെ നടക്കാതെ പോയ ഇന്ത്യ സന്ദര്‍ശനം ഇനിയും വൈകിക്കരുതെന്ന മോദിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായുള്ള ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്ഷവര്ധന് ശ്രിംഗ്ല ചൊവ്വാഴ്ച്ച അറിയിച്ചു.
ഗ്ലാസ്ഗോയില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിക്കിടെയായിരുന്നു ഇരുപ്രധാനമന്ത്രിമാരുടെയും വ്യക്തിപരമയാ കൂടിക്കാഴ്ച. പാരിസ്ഥിതിക സംരക്ഷണം, നൂതന സാങ്കേതിക വിദ്യകള്‍, സാമ്പത്തികം, പ്രതിരോധം തുടങ്ങിയവ സംബന്ധിച്ചെല്ലാം ഇരുവരും ചര്‍ച്ച നടത്തി. ഈ വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക് പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് വ്യാപകമായ സാഹചര്യത്തില്‍ ആ സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു. ബോറിസ് ജോണ്‍സന്റെ ഇന്ത്യന്‍ സന്ദര്‍ശനം മുടങ്ങിയതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഗ്ലാസ്ഗോവില്‍ നടന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങളെ കുറക്കാനുള്ള സഹകരണം ഉള്‍പ്പടെ പ്രധാന വിഷങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ബോറിസ് ജോണ്‍സണിനെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചതെന്ന് ഔദ്യോഗിക പ്രസ്ഥാവനയില്‍ പറഞ്ഞു. കാലാവസ്ഥാ മാറ്റങ്ങളെ തടയാനടക്കമുള്ള കാര്യങ്ങള്‍ക്ക് തയാറാക്കിയ ധാരണകള്‍ നടപ്പാക്കാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്ന് യുകെയിലെ ഇന്ത്യന്‍ ഹൈകമ്മീഷ്ണര് ഗൈത്രി ഇസാര്‍ കുമാര്‍ പറഞ്ഞു. ‘ഞങ്ങള്‍ 2022 മാര്‍ച്ചില്‍ ഒപ്പുവെയ്ക്കുന്ന ഇടക്കാല കരാറിനു വേണ്ടി 2021 നവംബറില്‍ ചര്‍ച്ച തുടങ്ങുകയാണ്, ഷെഡ്യൂള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ 2022 നവംബറില്‍ കരാര്‍ ഒപ്പുവെക്കാനാകും.’ -ഗൈത്രി ഇസാര്‍ കുമാര്‍ പറഞ്ഞു.
ഉച്ചകോടി വിജയകരമായി നടത്തിയതിനും, കാലാവസ്ഥാ വ്യതിയാനങ്ങളെ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ബോറിസ് ജോണ്‍സണെ അഭിനന്ദിച്ചു. കോവിഡ് കാരണം നേരത്തെ നടക്കാതെ പോയ ഇന്ത്യ സന്ദര്‍ശനം ഇനിയും വൈകിക്കരുതെന്ന മോദിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായുള്ള ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്ഷവര്ധന് ശ്രിംഗ്ല ചൊവ്വാഴ്ച്ച അറിയിച്ചു.
ഗ്ലാസ്ഗോയില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിക്കിടെയായിരുന്നു ഇരുപ്രധാനമന്ത്രിമാരുടെയും വ്യക്തിപരമയാ കൂടിക്കാഴ്ച. പാരിസ്ഥിതിക സംരക്ഷണം, നൂതന സാങ്കേതിക വിദ്യകള്‍, സാമ്ബത്തികം, പ്രതിരോധം തുടങ്ങിയവ സംബന്ധിച്ചെല്ലാം ഇരുവരും ചര്‍ച്ച നടത്തി. ഈ വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക് പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് വ്യാപകമായ സാഹചര്യത്തില്‍ ആ സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു. ബോറിസ് ജോണ്‍സന്റെ ഇന്ത്യന്‍ സന്ദര്‍ശനം മുടങ്ങിയതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഗ്ലാസ്ഗോവില്‍ നടന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങളെ കുറക്കാനുള്ള സഹകരണം ഉള്‍പ്പടെ പ്രധാന വിഷങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ബോറിസ് ജോണ്‍സണിനെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചതെന്ന് ഔദ്യോഗിക പ്രസ്ഥാവനയില്‍ പറഞ്ഞു. കാലാവസ്ഥാ മാറ്റങ്ങളെ തടയാനടക്കമുള്ള കാര്യങ്ങള്‍ക്ക് തയാറാക്കിയ ധാരണകള്‍ നടപ്പാക്കാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്ന് യുകെയിലെ ഇന്ത്യന്‍ ഹൈകമ്മീഷ്ണര് ഗൈത്രി ഇസാര്‍ കുമാര്‍ പറഞ്ഞു. ‘ഞങ്ങള്‍ 2022 മാര്‍ച്ചില്‍ ഒപ്പുവെയ്ക്കുന്ന ഇടക്കാല കരാറിനു വേണ്ടി 2021 നവംബറില്‍ ചര്‍ച്ച തുടങ്ങുകയാണ്, ഷെഡ്യൂള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ 2022 നവംബറില്‍ കരാര്‍ ഒപ്പുവെക്കാനാകും.’ -ഗൈത്രി ഇസാര്‍ കുമാര്‍ പറഞ്ഞു. ഉച്ചകോടി വിജയകരമായി നടത്തിയതിനും, കാലാവസ്ഥാ വ്യതിയാനങ്ങളെ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ബോറിസ് ജോണ്‍സണെ അഭിനന്ദിച്ചു.