AlappuzhaLatest

കറക്കിക്കുത്തുകാരെ വട്ടം കറക്കാന്‍ പി.എസ്.സി

“Manju”

ആലപ്പുഴ: പരമ്പരാഗത പരീക്ഷാരീതി പി.എസ്.സി ഒന്ന് മാറ്റിപ്പിടിക്കാന്‍ തുടങ്ങിയതോടെ ‘കറക്കിക്കുത്തുകാര്‍’ വട്ടം കറങ്ങുന്നു.
നാല് ഉത്തരങ്ങളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കുന്നതായിരുന്നു പതിവ് രീതി. ഇതാണ് പി.എസ്.സി പൊളിച്ചെഴുതിയത്. എന്നാല്‍ നാല് ഉത്തരങ്ങള്‍ക്കൊപ്പം ഇവയില്‍ ഏതൊക്കെയാണ് ശരി എന്ന് തിരഞ്ഞെടുക്കേണ്ടി വരുന്നതാണ് ഉദ്യോഗാ‌ര്‍ത്ഥികളെ കുഴയ്ക്കുന്നത്. രണ്ടാഴ്ച മുബ് നടന്ന എല്‍.ഡി.സി പരീക്ഷയിലും കഴിഞ്ഞ ദിവസം ആരംഭിച്ച ബിരുദ തല പ്രാഥമിക പരീക്ഷയിലുമാണ് പരിഷ്ക്കരിച്ച രീതിയിലെ ചോദ്യങ്ങള്‍ വന്നുതുടങ്ങിയത്.
പരീക്ഷയ്ക്ക് ഒന്നേകാല്‍ മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. ചോദ്യോത്തര രീതിയില്‍ മാറ്റമുണ്ടായപ്പോള്‍ ഓരോ ചോദ്യത്തിനും ശരിയുത്തരം കണ്ടെത്താന്‍ കുത്തിയിരുന്ന് പഠിച്ചവ‌ര്‍ക്ക് പോലും കൂടുതല്‍ സമയം വേണമെന്ന അവസ്ഥയായി. ചോദ്യരീതി മാറ്റിയെങ്കിലും ഒരു മിനിറ്റ് പോലും സമയ വര്‍ദ്ധനവ് നല്‍കിയിട്ടില്ല. പതിവ് ശൈലിയില്‍ മാത്രം പി.എസ്.സി പരീക്ഷയെ സമീപിച്ചിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതോടെ പരീക്ഷ പൂര്‍ണമാക്കാന്‍ സമയം തികയാത്ത സ്ഥിതിയുണ്ടായി. അതേ സമയം പി.എസ്.സി ബുള്ളറ്റിന്‍ അടുത്തിടെ പുറത്തിറക്കിയ പതിപ്പുകളില്‍ സമാന ഘടനയിലെ ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. വരും ആഴ്ചകളില്‍ പരീക്ഷയെഴുതാനുള്ള ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യം സംബന്ധിച്ച ധാരണ ലഭിച്ചതിന്റെ ആശ്വാസത്തിലാണ്.
“”
പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായാണ് പല ചോദ്യങ്ങളും വന്നത്. ഇതോടെ ചോദ്യം വായിക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടി. ഇത്തരത്തിലാണ് ഇനി മുതല്‍ ചോദ്യങ്ങളുടെ ഘടനയെങ്കില്‍ പരീക്ഷാ സമയം കൂട്ടണമെന്നാണ്
ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം ..
പി എസ് സി യുടെ ഇത്തവണത്തെ ചോദ്യ മാതൃക ചുവടെ :

ഫിസ്കല്‍ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ടുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ലക്ഷ്യങ്ങളില്‍ ഏതാണ് ശരിയായിട്ടുള്ളത്?
1.ധനക്കമ്മി ജി.ഡി.പിയുടെ 5 ശതമാനം ആയി കുറയ്ക്കണം
2.റവന്യുകമ്മി പൂര്‍ണമായി ഇല്ലാതാക്കണം
3.സാമ്ബത്തിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണം
A. 1ഉം 2ഉം മാത്രം
B. 2ഉം 3ഉം മാത്രം
C. 1ഉം 3ഉം മാത്രം
D. മുകളില്‍ പറഞ്ഞത് എല്ലാം(1,2,3)

Related Articles

Back to top button