IndiaLatest

രാജ്യത്ത് 12,885 പേര്‍ക്ക് കൂടി കൊവിഡ്

“Manju”

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,885 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെക്കാള്‍ എട്ടു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 11,903 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

1.21 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പുറത്തു വന്നതോടെ കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 1,48,579 ആയി ഉയര്‍ന്നു. ഇത് ആകെ കൊവിഡ് ബാധിതരുടെ 0.45 ശതമാനമാണ്. അതേസമയം കൊവിഡ് ബാധിച്ച്‌ 461 പേര്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് കൊവിഡ് കാരണം മരണപ്പെട്ടവരുടെ എണ്ണം 4,59,652 ആയി. ഇന്ത്യയില്‍ ഇതുവരെ 107.63 കോടി ഡോസ് കോവിഡ് വാക്സിനാണ് വിതരണം ചെയ്തത്.

Related Articles

Back to top button