IndiaLatest

 അന്തരീക്ഷ മലിനീകരണ തോത് വീണ്ടും വര്‍ധിച്ചു

“Manju”

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് വീണ്ടും വര്‍ധിച്ചു. നഗരത്തില്‍ പലയിടത്തും പടക്കം പൊട്ടിച്ചതോടെയാണ് വായുമലിനീകരണം വര്‍ധിക്കാന്‍ കാരണമായത്. ഡല്‍ഹിയുടെ അയല്‍നഗരങ്ങളിലും ഇതേ സ്ഥിതിയായി. തലസ്ഥാനമേഖലയിലുള്ളവര്‍ വെള്ളിയാഴ്ച രാവിലെ പുകമഞ്ഞിലേക്കാണ് ഉറക്കമുണര്‍ന്നത്.

ശ്വാസകോശത്തിന് ദോഷമുണ്ടാക്കുന്ന മലിനപദാര്‍ഥമായ പി.എം. 2.5-ന്റെ അളവ് വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് ഘനമീറ്ററിന് 410 മൈക്രോ ഗ്രാമായി ഉയര്‍ന്നു. ദീപാവലിദിനമായ വ്യാഴാഴ്ച വൈകീട്ട് ആറിന് ഇത് 243 മൈക്രോ ഗ്രാമായിരുന്നു. ദീപാവലിദിവസം വൈകീട്ട് ഏഴിനുശേഷമാണ് പടക്കംപൊട്ടിക്കല്‍ തുടങ്ങാറുള്ളത്

വെള്ളിയാഴ്ച രാവിലെ എട്ടിന് ഡല്‍ഹിയില്‍ വായുമലിനീകരണ സൂചിക 451 ആണ് രേഖപ്പെടുത്തിയത്. അയല്‍ നഗരങ്ങളായ ഫരീദാബാദ് (454), ഗ്രേറ്റര്‍ നോയിഡ (410), ഗാസിയാബാദ് (438), ഗുരുഗ്രാം (473), നോയിഡ (456) എന്നിവിടങ്ങളിലും വായുമലിനീകരണം ‘ഗുരുതരം’ എന്നാണ് രേഖപ്പെടുത്തിയത്.

Related Articles

Back to top button