IndiaLatest

രവി ശാസ്ത്രി ഐപിഎല്‍ ടീം അഹമ്മദാബാദിന്റെ പരിശീലകനായേക്കും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിയെ കാത്തിരിക്കുന്നത് വമ്പന്‍ ഓഫറുകള്‍. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദ് ശാസ്ത്രിയെ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ശാസ്ത്രിയോടൊപ്പം ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിരവും അഹമ്മദാബാദിന്റെ കോച്ചിങ് സ്റ്റാഫിലേക്കെത്തും.

ട്വന്റി-20 ലോകകപ്പോടെ രവി ശാസ്ത്രിയുടേയും ഭരത് അരുണിന്റേയും ആര്‍ ആര്‍ ശ്രീധറിന്റേയും കരാര്‍ അവസാനിക്കും. മുഖ്യ പരിശീലക സ്ഥാനം അഹമ്മദാബാദ് മുന്നോട്ടുവെച്ചതായും ശാസ്ത്രി അത് സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മൂവരുമായും അഹമ്മദ്ബാദ് ഫ്രാഞ്ചൈസി പ്രാഥമിക ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.

കമന്റേറ്റര്‍ കൂടിയായ ശാസ്ത്രിക്ക് നിരവധി ടെലിവിഷന്‍ കമ്പനികളുടെ ഓഫറുമുണ്ട്. എന്നാല്‍ ഐപിഎല്‍ ടീമിന്റെ പരിശീലകനായാല്‍ കമന്റേറ്ററായി തുടരാനാകില്ല. അതിനാല്‍ വിവിഎസ് ലക്ഷ്മണനെപ്പോലെ ടീം ഉപദേഷ്ടാവാകുന്നതും ശാസ്ത്രിയുടെ പരിഗണനയിലുണ്ട്. ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേഷ്ടാവായ ലക്ഷ്മണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കമന്റേറ്ററുമാണ്.

Related Articles

Back to top button