KeralaLatest

‘എക്‌സ്യുവി 700’ ലോഗോ മാറ്റം

“Manju”

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എസ്യുവി യുഗത്തിന് തുടക്കം കുറിച്ചു കൊണ്ട് എക്‌സ്യുവി 700 (എക്‌സ്യുവി, സെവന്‍ ഡബിള്‍ ‘ഒ’ എന്ന് വിളിക്കും) അവതരിപ്പിച്ചു. ക്രാഫ്റ്റ് ചെയ്ത രൂപങ്ങള്‍, മനോഹരമായ ഇന്റീരിയറുകള്‍, അസാധാരണമായ യാത്രാ സുഖം എന്നിവയുമായാണ് എക്‌സ്യുവി 700 വരുന്നത്. ഉല്‍സവ സീസണ് മുമ്പ് തന്നെ ബുക്കിങ് ആരംഭിക്കും. ഡീസല്‍, ഗാസോലിന്‍, മാനുവല്‍, ഓട്ടോമാറ്റിക്ക് വേരിയന്റുകളില്‍ ലഭ്യമാണ്. അഞ്ച്, ഏഴ് സീറ്ററുകളുണ്ട്. ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനിലും ലഭ്യമാണ്.

ഒഴിവാക്കാനാവാത്ത സാന്നിധ്യം, മികച്ച അനുഭവം, ആവേശകരമായ പ്രകടനം, ലോകോത്തര സുരക്ഷ, സൈ-ഫൈ സാങ്കേതികവിദ്യ തുടങ്ങിയവ എക്‌സ്യുവി 700 ബെഞ്ച്മാര്‍ക്കുകളെ നിര്‍വചിക്കാന്‍ സജ്ജമാക്കി. ഈ വിഭാഗത്തിലെ നിരവധി സവിശേഷതകള്‍ ഇതുവരെയില്ലാത്ത അനുഭവം പകരും. അഞ്ചു സീറ്റിന്റെ നാലു മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു. എംഎക്‌സ് ഗാസോലിന് 11.99 ലക്ഷം രൂപ, എംഎക്‌സ് ഡീസലിന് 12.49 ലക്ഷം, അഡ്രെനോഎക്‌സ് എഎക്‌സ്3 ഗാസോലിന് 13.99 ലക്ഷം, അഡ്രെനോഎക്‌സ് എഎക്‌സ്5 ഗാസോലിന് 14.99 ലക്ഷം എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില. മറ്റു വേരിയന്റുകളുടെ വില ഉടന്‍ പ്രഖ്യാപിക്കും.

Related Articles

Back to top button